കാസര്‍ഗോഡുകാരായ പ്രവാസികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ വേയ്ക്ക് അപ്പ്; പ്രവാസിക്കൂട്ടായ്മയില്‍ നാട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റിനും മാളിനും പദ്ധതി

ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസികളായ കാസര്‍ഗോഡുകാരുടെ കൂട്ടായ്മയായ വേയ്ക്ക് അപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം പതിനെട്ടിന് ദുബായില്‍ പ്രവാസിക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. വൈകിട്ട് മൂന്നിന് അബുദാബി മദീനത്ത് സായിദിലുള്ള സ്‌പൈസ് ഹോട്ടലാണ് കൂട്ടായ്മ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന കാസര്‍കോട് നിവാസികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് യുണൈറ്റഡ് ആന്‍ഡ് പൊസ്സസീവി(വേയ്ക്ക്അപ്പ്)ന്റെ ആഭിമുഖ്യത്തില്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. നേരത്തേ, ദുബായ്, ലണ്ടന്‍, ജിദ്ദ എന്നിവിടങ്ങളിലും വേയ്ക്ക് അപ്പ് കൂട്ടായ്മ നടത്തിയിരുന്നു.

കാസര്‍കോട് നിവാസികളായ പ്രവാസികളുടെ നവമാധ്യമ കൂട്ടായ്മയായ ‘ഇടപെടല്‍’ ലിലെ അംഗങ്ങള്‍ ചേര്‍ന്നാണ് വേയ്ക്ക്അപ്പിന് രൂപം നല്‍കിയത്. വിവിധ മേഖലകളില്‍ ജോലി ചെയ്ത് വരുന്ന പ്രവാസികളുടെ കൂട്ടായ്മയില്‍ നാട്ടില്‍ ബിസിനസ് ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി ഉരിത്തിരിഞ്ഞ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി വ്യാപാര മേഖലയില്‍ പുത്തന്‍ സാധ്യതകള്‍ കൊണ്ട് വരാന്‍ ആലോചിക്കുന്ന വേക്കപ്പ്, അംഗങ്ങളില്‍ നിന്ന് ഷെയര്‍ കണ്ടത്തി കാസര്‍കോട് നഗരസഭയില്‍ തങ്ങളുടെ പ്രഥമ സംരംഭമായി സൂപ്പര്‍മര്‍ക്കറ്റും, ആധുനികരീതിയിലുള്ള മാളും ആരംഭിക്കും. ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തും ഈ തുക പ്രവാസികളില്‍ വിഷമതകള്‍ അനുഭവിക്കുന്നവരുടെ ഉന്നമനത്തിനായി വിനിയോഗിക്കും.

ചടങ്ങില്‍ വേക്കപ്പ് ചെയര്‍മാന്‍ അസീസ്‌കോപ്പ അദ്ധ്യക്ഷത വഹിക്കും. അസീസ് അബ്ദുള്ള ഉത്ഘാടനം ചെയ്യും സ്‌കാനിയ ബെദിര വേക്കപ്പിനെ പരിജയപ്പെടുത്തും.
മൊയ്തീന്‍ അംഗടി മൊഗര്‍, മുഹമ്മദ് ആലംപാടി, റഹിം കോട്ടിക്കുളം, ടി.കെ ഹാരീസ്, മാധവന്‍പാടി, ജിജോ നെടുപ്പറമ്പില്‍,റഫീഖ് വാടല്‍, അബ്ദുള്ള ആലൂര്‍, അശ്‌റഫ് യേനപ്പോയ, ഉമ്മര്‍ പാണലം എന്നിവര്‍ പ്രസംഗിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മൊയതിന്‍ അംഗടി മൊഗര്‍ 0559679958, റഫീഖ് വാടല്‍ 0556756515, അബ്ദുള്ള ആലൂര്‍ 0502212135 എന്നി നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel