സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥിനികള്‍ക്കു ലൈംഗികോപദ്രവം; മൂന്നു ഫാക്കല്‍റ്റി അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പ്രശസ്തമായ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടി(എസ്ആര്‍എഫ്ടിഐ)ലെ വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മൂന്നു ഫാക്കല്‍റ്റി അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രത്യേക സമിതിയുടെ അന്വേഷണത്തെത്തുടര്‍ന്നാണ് നടപടി.

കഴിഞ്ഞമാസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന ലൈംഗിക പീഡനങ്ങള്‍ തടയാനുള്ള വിദ്യാര്‍ഥിനികളുടെ സമിതിയുടെ യോഗത്തിലാണ് ആരോപണം ഉയര്‍ന്നത്. ശരീരവര്‍ണന നടത്തിയ അധ്യാപകര്‍ക്കെതിരേയാണ് വിദ്യാര്‍ഥിനികള്‍ പരാതി പറഞ്ഞത്. ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ അധ്യാപകര്‍ നടത്തിയതായും പരാതിയുയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News