ഹോട്ടായി തങ്കമകന്‍ വരുന്നു; ഹരം പകരാന്‍ ധനുഷിന്റെ ലിപ് ലോക്; ഏമി ജാക്‌സണ്‍ നായികയാവുന്ന ചിത്രത്തിന്റെ പാട്ടുരംഗം പുറത്ത്

ധനുഷിന്റെ പുതിയ ചിത്രം തങ്കമകന്റെ പുതിയ പാട്ടു പുറത്തെത്തി. ഏമി ജാക്‌സണുമായുള്ള ലിപ് ലോക്കുള്ള ചിത്രം തമിഴകത്ത് ഹരമാകുമെന്നാണ് വിലയിരുത്തല്‍. വേലൈ ഇല്ലാ പട്ടധാരിയുടെ രണ്ടാം ഭാഗം എന്ന വിശേഷണവുമായാണ് തങ്കമകന്‍ എത്തുന്നത്. ധനുഷ് എമി ജാക്‌സണ്‍ ജോഡികളുടെ തക് ബാക് എന്ന ഗാനരംഗത്തിലാണ് ലിപ് ലോക്. സമാന്തയാണ് മറ്റൊരു നായികയെ അവതരിപ്പിക്കുന്നത്. കെഎസ് രവികുമാറും രാധികാ ശരത്കുമാറുമാണ് തമിഴ് എന്ന ധനുഷ് കഥാപാത്രത്തിന്റെ മാതാപിതാക്കളായി അഭിനയിക്കുന്നത്. വേല്‍രാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ക്രിസ്മസിനു റിലീസ് ചെയ്യും. വേലൈ ഇല്ലാ പട്ടധാരിയുടെ വന്‍വിജയശേഷം ധനുഷും വേല്‍രാജും ഒരുമിക്കുന്ന ചിത്രവുമാണ് തങ്കമകന്‍. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ഈ വര്‍ഷം കരിയറില്‍ വലിയ വിജയങ്ങള്‍ ലഭിക്കാതെ പോയ ധനുഷിന് നിര്‍ണായകമാണ് തങ്കമകന്‍.

Tak Bak Video Song | Dhanush | AmyMaari la Senjuruvaen nu sollathan seithaaru Thangamagan la unmai layae Senjutaaru DHanush !PS : Padam U certificate

Posted by Ennama Ippadi Panreengale Ma on Monday, 14 December 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News