തിരുവനന്തപുരം: പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോഡിയുടെ ആദ്യ കേരള സന്ദര്‍ശനം കേരളീയരെ പരിഹാസിക്കുന്നതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്താനും ചരിത്രത്തെ കുറിച്ച് തെറ്റിധാരണ സൃഷ്ടിക്കുവാനുമാണ് മോഡി ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.
കേരളത്തിന്റെ ഒരാവശ്യത്തോടും അനുഭാവപൂര്‍വ്വം പ്രതികരിക്കാന്‍ മോഡി തയ്യാറായില്ല. അതിനു കാരണം പറഞ്ഞത്, പാര്‍ലമെന്റ് സമ്മേളനം നടക്കുന്നു എന്നാണ്. ഇതിനു മുന്‍പ് പ്രഖ്യാപിച്ച പദ്ധതികളും ഏറെക്കാലമായി ഉന്നയിക്കപ്പെടുന്ന ജനകീയ ആവശ്യങ്ങളും അംഗീകരിച്ചിട്ടില്ല. ഇതിന് പാര്‍ലമെന്റ്‌സമ്മേളനം തടസ്സമാണ് എന്ന ന്യായീകരണം അപഹാസ്യമാണ് എന്നും പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായി വിജയന്റെ പ്രതികരണം.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here