കൊച്ചി: സോളാര്‍ കമ്മീഷന്‍ മുമ്പാകെ സരിതാ നായര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് തെളിവെടുപ്പ് ഡിസംബര്‍ 21ലേക്ക് മാറ്റി. സരിതക്കെതിരെ രൂക്ഷവിമര്‍ശനവും കമ്മീഷന്‍ നടത്തി. ശാരീരിക അവശതയുള്ളയാള്‍ എങ്ങനെയാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതെന്നും കമ്മീഷന്‍ പ്രവര്‍ത്തനം അനന്തമായി നീട്ടിക്കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സംസാരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
സരിതക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വിസ്താരം നിര്‍ത്തിവെച്ചിരുന്നു. സരിതയുടെ മൂക്കില്‍ നിന്ന് രക്തം വന്നതോടെയാണ് കമ്മീഷന്‍ നടപടികള്‍ നിര്‍ത്തിവെച്ചത്. വിരല്‍നഖം കൊണ്ടാണ് മുറിവുണ്ടായതെന്ന് കമ്മീഷന്‍ സ്റ്റാഫ് നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.
ജയിലില്‍ കഴിയവെ സരിത പ്രസവിച്ച കുഞ്ഞിന്റെ അച്ഛനാരെന്ന് കമ്മീഷന്‍ ചോദിച്ചെങ്കിലും മറുപടി പറയാന്‍ സരിത ഇന്നലെ തയ്യാറായില്ല. കുഞ്ഞിന്റെ അച്ഛനാരാണെന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ ചോദ്യമാണ് സരിതയെ പ്രകോപിപ്പിച്ചത്. അത് തന്റെ സ്വകാര്യമായ കാര്യമാണെന്നും കമ്മീഷന് അറിയേണ്ട കാര്യമില്ലെന്നും സരിത പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here