‘പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരപാതയൊരുക്കി നാട്ടുകാര്‍’; വാട്‌സ് ആപ്പ് സന്ദേശം ഷെയര്‍ ചെയ്ത് ജോയ് മാത്യു; ജനങ്ങളെ പിഴിയുന്ന കുത്തക കമ്പനികള്‍ക്ക് തിരിച്ചുകൊടുക്കേണ്ട പണി ഇതുതന്നെ

‘പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരപാതയൊരുക്കി നാട്ടുകാര്‍’ എന്ന വാട്‌സ് ആപ്പ് സന്ദേശം ഷെയര്‍ ചെയത് നടനും സംവിധായകനുമായ ജോയ് മാത്യു. വാര്‍ത്ത സത്യമാണോ എന്നറിയില്ല, ഉള്ളതാണെങ്കില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ഇത്തരം സമാന്തരയത്‌നങ്ങള്‍ക്ക് തന്റെ പൂര്‍ണ്ണപിന്തുണയുണ്ടാകുമെന്നും ജോയ് മാത്യു വ്യക്തമാക്കി.
ഇത് സത്യമാണോ എന്നറിയില്ല, വാട്‌സ് അപ്പിലൂടെ അയച്ചുകിട്ടിയതാണു.

സംഗതി ഉള്ളതാണെങ്കില്‍ ഗംഭീരം തന്നെ, ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ഇത്തരം സമാന്തരയത്‌നങ്ങള്‍ക്ക് എന്റെ സര്‍വപിന്തുണയും (വാഹന നികുതിയിനത്തില്‍ ഭീമമായ തുക ഉപയോക്താക്കളില്‍ നിന്നും പിഴിയുകയും അത് പോരാഞ്ഞു കുത്തക കബനികള്‍ക്കു നിരത്തുകള്‍ തീരെഴുതിക്കൊടുക്കുകയും അവര്‍ ജനങ്ങളെ വീണ്ടും പിഴിയുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് തിരിച്ചുകൊടുക്കേണ്ട പണി ഇതുതന്നെ)

Read this

പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരപാതയൊരുക്കി നാട്ടുകാരായ യുവാക്കള്‍ ടോല്‍ പ്ലാസ അധികൃതരെ ഞെട്ടിച്ചു. നിങ്ങള്‍ക്ക് ഗവണ്‍മെന്റില്‍ സ്വാധീനം ചെലുത്തി എന്തും ചെയ്യാമായിരിക്കും. നിങ്ങള്‍ ടോള്‍ നിരക്കും ഉയര്‍ത്തി അവിടിരുന്നോ. ഞങ്ങള്‍ക്ക് വേറെ റോഡുണ്ട്.

ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയിലെ ടോല്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതിന് നടപടിക്ക് എതിരെ ജനരോഷം ഇരമ്പുമ്പോള്‍ വേറിട്ട പരിഹാരവും ആയി ഒരു കൂട്ടം യുവാക്കള്‍ രംഗത്ത് എത്തി അധികാരികളെ ഞെട്ടിച്ചു. ദേശീയ പാതയ്ക്ക് പാലിയേക്കര ടോള്‍ പ്ലസക്ക് സമാന്തരമായുള്ള മണലിമടവാക്കര റോഡ് വൃത്തിയാക്കി വാഹന ഗതാഗതത്തിന് സുഗമ മാര്‍ഗ്ഗം ഒരുക്കി ആണ് അധികാരികളെ ഞെട്ടിച്ചത്.

മണലി പുഴയുടെ തീരത്ത് കൂടി ഉള്ള ഒരു കിലോ മീറ്റര്‍ കാടുപിടിച്ച് കിടന്ന റോഡ് മടവാക്കര പ്രോഗ്രസീവ് ക്ലബ് അംഗങ്ങള്‍ ആയ 30 യുവാക്കളുടെ ശ്രമ ഫലം ആയി വാഹനങ്ങളെ സ്വീകരിക്കുവാന്‍ തയ്യാറായി കഴിഞ്ഞു.

‘ആമ്പല്ലൂരില്‍ നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ മണലി പാലം കഴിഞ്ഞു ഇടത്തോട്ട് തിരിഞ്ഞാല്‍ മണലിമടവാക്കര റോഡിലേക്ക് ഇറങ്ങാം. ആ റോഡ് വഴി രണ്ട് കിലോമീറ്റര്‍ സഞ്ചരിക്കുക ആണെങ്കില്‍ ചിറ്റിശ്ശേരി വഴി പാലിയേക്കര ടോള്‍ പ്ലാസക്ക് അപ്പുറം ഇറങ്ങി യാത്ര തുടരാം. ‘ഇതു എല്ലാവരിലെക്കും എത്തിക്കുക നാട്ടുകാര്‍ക്ക് ഉപകാരമാകും…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News