മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.6 അടിക്ക് മുകളില്‍; ഷട്ടറുകള്‍ ഏതു സമയത്തും തുറക്കുമെന്ന് മുന്നറിയിപ്പ്; തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.6 അടിക്ക് മുകളില്‍ എത്തി. ഷട്ടറുകള്‍ ഏതു സമയത്തും തുറക്കുമെന്നും തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ അണക്കെട്ടിലെ സ്പില്‍വെ ഷട്ടറുകള്‍ തുറക്കുമെന്നും അതിനാല്‍ പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തമെന്നും ഇടുക്കി കലക്ടര്‍ വി.രതീശന്‍ മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഉപസമിതി ശനിയാഴ്ച അണക്കെട്ട് സന്ദര്‍ശിക്കും.

ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഞായറാഴ്ച രണ്ടു ഷട്ടറുകള്‍ തുറന്നിരുന്നു. ഇത് തിങ്കളാഴ്ചയാണ് അടച്ചത്. വൈഗ അണക്കെട്ടുവഴി തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നുണ്ടെങ്കിലും അതൊന്നും ജലനിരപ്പ് നിലനിര്‍ത്താന്‍ സാധിക്കില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News