ചെന്നിത്തലയുടെ ദോശ പരാമര്‍ശം; സഭയില്‍ നിന്ന് വിട്ടുനിന്ന് സ്പീക്കറുടെ പ്രതിഷേധം; അനുനയശ്രമവുമായി കെസി ജോസഫും പാലോട് രവിയും; സ്പീക്കറെ അധിക്ഷേപിച്ചിട്ടില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ദോശ പരാമര്‍ശത്തില്‍ സ്പീക്കര്‍ എന്‍.ശക്തന്‍ പ്രതിഷേധത്തില്‍. നിയമസഭ നടപടികളില്‍ നിന്ന് വിട്ട് നിന്നാണ് സ്പീക്കര്‍ പ്രതിഷേധിക്കുന്നത്. ഓഫീസിലെത്തിയിട്ടും സഭ നിയന്ത്രിക്കാന്‍ സ്പീക്കര്‍ എത്തിയിട്ടില്ല. ഡപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയാണ് സഭ നിയന്ത്രിക്കുന്നത്.

അതേസമയം, സ്പീക്കറെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി കസി ജോസഫും പാലോട് രവിയും ചര്‍ച്ചകള്‍ നടത്തി. ഇതിനിടെ സ്പീക്കറെ താന്‍ അധിക്ഷേപ്പിച്ചിട്ടില്ലെന്ന വാദവുമായി ചെന്നിത്തലയും രംഗത്തെത്തി.

ഇന്നലെ ബില്‍ അവതരിപ്പിക്കുന്നതിനിടെയാണ് സ്പീക്കറെ ചെന്നിത്തല വിമര്‍ശിച്ചത്. ദോശ ചുടുന്നത് പോലെ ബില്‍ അവതരിപ്പിച്ച് പോകാന്‍ പറ്റില്ലെന്നും അംഗങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. പ്രവാസി കേരളീയരുടെ ക്ഷേമബില്‍ ചര്‍ച്ചക്കിടെയായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്ത എന്‍എ നെല്ലിക്കുന്ന് എംഎല്‍എയെ കൂടുതല്‍ സമയം വിനിയോഗിച്ചതിനെ സ്പീക്കര്‍ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു ചെന്നിത്തലയുടെ ഇടപെടല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News