ആദിവാസി ബാലികയുടെ പട്ടിണിമരണം; അവഗണനക്കെതിരെ പ്രതിഷേധം; മരിച്ചത് ഭൂമിയോ വരുമാനമോ ഇല്ലാത്ത 16 കുടുംബങ്ങളില്‍പ്പെട്ട ബാലിക

കൊല്ലം: കൊല്ലം അച്ചന്‍ കോവിവിലില്‍ ആദിവാസി ബാലിക മരിച്ച സംഭവത്തില്‍ ട്രൈബല്‍ വകുപ്പിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു. അച്ചന്‍കോവില്‍ മുതലത്തോട് സ്വദേശി രാജു രാധാമണി ദമ്പതികളുടെ മകള്‍ രാധികയാണ് ചികിത്സ കിട്ടാതെയും പട്ടിണിയെ തുടര്‍ന്നും മരിച്ചത്.

പട്ടിണിയും പനിയും പിടിപ്പെട്ടതോടെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ നിവര്‍ത്തിയില്ലാതെ വനത്തിലെ ഷെഡില്‍ മകള്‍ മരിക്കുന്നത് ആദിവാസി ദമ്പതികള്‍ക്ക് നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് വനത്തില്‍ യാദൃശ്ചികമായെത്തിയ സ്വകാര്യ ജീപ്പില്‍ രാധികയെ അച്ചന്‍കോവില്‍ മുതലത്തോട് എത്തിക്കുകയായിരുന്നു.

തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാന്‍ ജില്ലാ കളക്ടര്‍ സ്ഥലത്ത് എത്തണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതെ 10 മണിക്കുറോളം ഷെഡില്‍ കിടത്തി. ഒടുവില്‍ പത്തനംതിട്ട പൊലീസുമായി ചര്‍ച്ച നടത്തി ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപേവുകയായിരുന്നു.

ആശിച്ച ഭൂമി ആദിവാസിക്കെന്ന പദ്ധതി ചുവപ്പു നാടയില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് വനവിഭവങ്ങള്‍ ശേഖരിക്കാനായാണ് ഈ കുടുംബം പത്തനംതിട്ട വനമേഖലയില്‍പ്പെട്ട പുലിക്കയത്ത് ചേക്കേറിയത്. അച്ചന്‍കോവിലില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് പുലിക്കയം. നിയമസഭാ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം 16 കുടുംബങ്ങള്‍ക്ക് ഭൂമി കണ്ടെത്താന്‍ ട്രൈബല്‍ വകുപ്പിനായില്ല. ഇവരുടെ ദുരിതം പീപ്പിള്‍ ടിവി കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചികിത്സ ലഭിക്കാത്തതും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതുമാണ് വീണ്ടും ആദിവാസി മേഖലയില്‍ ഇത്തരം സംഭവങ്ങള്‍ തുടരാന്‍ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News