വായുവില്‍ പറക്കുന്ന ഹമ്മര്‍, ബിഎംഡബ്ല്യു, ജാഗ്വര്‍, ഔഡി; ദില്‍വാലേയുടെ ആക്ഷന്‍ മേക്കിംഗ് വീഡിയോ കാണാം

ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയില്‍ കിംഗ് ഖാന്‍ ചിത്രം ദില്‍വാലേയുടെ ആക്ഷന്‍ മേക്കിംഗ് വീഡിയോ. ഡിസംബര്‍ ഏഴിന് യുട്യുബില്‍ റിലീസ് ചെയ്ത വീഡിയോ 10 ലക്ഷം പേരാണ് ഇതുവരെ കണ്ടത്.

ഹമ്മര്‍, ബെന്റ്‌ലി, ലാന്‍ഡ്് റോവര്‍, ബിഎംഡബ്ല്യു, ജാഗ്വര്‍, ഔഡി തുടങ്ങിയ ആഡംബര കാറുകളാണ് ആക്ഷന്‍ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. കാര്‍ ചെയ്‌സിംഗ് രംഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ബള്‍ഗേറിയയില്‍ നിന്നും സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള പ്രത്യേക സംഘമാണ്.

രോഹിത് ഷെട്ടിയുടെ സംവിധാനത്തിലാണ് ദില്‍വാലേ ഒരുങ്ങുന്നത്. ചെന്നൈ എക്‌സ്പ്രസ് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ഷാരൂഖും രോഹിത് ഷെട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ദില്‍വാലേ. വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖും കജോളും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വരുണ്‍ ദവാന്‍, കൃതി സനോണ്‍, വിനോദ് ഖന്ന, കബീര്‍ ബേദി, ജോണി ലിവര്‍, സഞ്ജയ് മിശ്ര തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ഷാരൂഖിന്റെ ഉടമസ്ഥതതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. 18ന് ചിത്രം റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News