ജേക്കബ് തോമസിനെതിരെ മഞ്ഞളാംകുഴി അലി; താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ജേക്കബ് വീട്ടിലിരിക്കുമായിരുന്നെന്ന് അലി

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് മന്ത്രി മഞ്ഞളാംകുഴി അലി. മുഖ്യമന്ത്രി സ്ഥാനത്ത് ഉമ്മന്‍ചാണ്ടിയായത് കൊണ്ടാണ് ജേക്കബ് തോമസ് ഇപ്പോഴും സര്‍വീസില്‍ ഇരിക്കുന്നത്. താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ജേക്കബ് തോമസ് പണ്ടേ വീട്ടിലിക്കുമായിരുന്നുവെന്നും അലി പറഞ്ഞു. കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കണോ എന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ജേക്കബ് തോമസിനെ സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നാണ് എല്ലാവരും പറയുന്നു. എന്നാല്‍ ജേക്കബ് തോമസ് സര്‍ക്കാരിനെയാണ് വേട്ടയാടുന്നതെന്നും അലി പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ എഴുന്നേറ്റു. അതേസമയം മന്ത്രിക്ക് പിന്തുണയുമായി ഭരണപക്ഷവും രംഗത്തെത്തി. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട ഡെപ്യൂട്ടി സ്പീക്കര്‍ രംഗം ശാന്തമാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here