ബീഫ് വിറ്റ പണം ബിജെപി പോക്കറ്റിലാക്കി; ഗോമാംസ വിരുദ്ധരായ ബിജെപി പോത്തിറച്ചി കയറ്റുമതിക്കാരില്‍ നിന്ന് സംഭാവനയായി സ്വീകരിച്ചത് രണ്ടര കോടി രൂപ

മുംബൈ: പോത്തിറച്ചി കയറ്റുമതി ചെയ്യുന്ന കമ്പനികളില്‍നിന്ന് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2.5 കോടി രൂപയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2013-15 വര്‍ഷങ്ങളില്‍ പോത്തിറച്ചി കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവനകളുടെ കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് കണക്കുകള്‍ പുറത്തുവിട്ടത്.

20,000 രൂപയ്ക്കു മുകളില്‍ ലഭിക്കുന്ന സംഭാവനകളുടെ കണക്ക് ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ബിജെപി നേതൃത്വം സമര്‍പ്പിച്ച കണക്കുകളിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഫ്രിഗേറിയോ കോണ്‍വേര്‍വ അല്ലാന, ഇന്‍ഡാര്‍ഗോ ഫുഡ്‌സ്, ഫ്രിഗോറിഫിക്കോ അല്ലാന ലിമിറ്റഡ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് രണ്ടര 2.5 കോടി രൂപ സംഭാവന നല്‍കിയത്. ഫ്രിഗോറിഫിക്കോ അല്ലാന വീണ്ടും 50 ലക്ഷം രൂപ കൂടി നല്‍കിയിട്ടുണ്ട്. വിജയ ബാങ്ക് മുഖേനയാണ് ഇടപാടുകള്‍ നടന്നത്. (ചെക്ക് നമ്പര്‍-846317). മുംബൈ കേന്ദ്രീകരിച്ചുള്ള അല്ലാനസണ്‍സ് എന്ന കമ്പനിയുടെ സബ്‌സിഡറികളാണ് മൂന്ന് കമ്പനികളും.

2014-2015 കാലത്ത് മാത്രം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 437.35 കോടി രൂപയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News