ദില്ലി: രാജ്യതലസ്ഥാനത്ത് ആഡംബര ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷന്‍ നിറുത്തലാക്കി സുപ്രീംകോടതി ഉത്തരവ്. 2005ന് മുന്‍പുള്ള വാണിജ്യ വാഹനങ്ങളും ദില്ലിയില്‍ നിരോധിച്ചു. സി.എന്‍.ജി ഇന്ധമാക്കുന്ന ടാക്‌സികള്‍ മാത്രം നിരത്തിലോടിയാല്‍ മതിയെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ദില്ലിയില്‍ വര്‍ദ്ധിച്ച് വരുന്ന പരിസ്ഥിതി മലീനികരണത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി ഉത്തരവ്.
ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ഡല്‍ഹി മാറിയ സാഹചര്യത്തിലാണ് സര്‍ക്കാരിനൊപ്പം സുപ്രീംകോടതിയും കടുത്ത നടപടികളിലേക്ക് കടന്നത്. 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ കാറുകള്‍ ദില്ലിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് സുപ്രീകോടതി നിരോധിച്ചു. ഡീസല്‍ എസ്‌യുവികളും ആഢംബര കാറുകളും ഉള്‍പ്പടെയുള്ള സ്വകാര്യ കാറുകളാണ് നിരോധനത്തിന്റെ പരിധിയില്‍ വരുക. 2016 മാര്‍ച്ച് 31 വരെയാണ് നിരോധനം.
വാണിജ്യ വാഹനങ്ങളുടെ പരിസ്ഥിതി നികുതി 100ശതമാനം ആക്കി ഉയര്‍ത്തിയ കോടതി 2005ന് മുന്‍പുള്ള ട്രക്കുകളും നിരോധിച്ചു. ദില്ലിയിലെ എല്ലാ ടാക്‌സികളും 2016 മാര്‍ച്ച് 31ന് മുമ്പ് സിഎന്‍ജിയിലേക്ക് മാറ്റണമെന്നും കോടതി നിര്‍ദേശിച്ചു. ദില്ലിക്ക് പുറത്ത് നിന്നുള്ള വാണിജ്യ വാഹനങ്ങള്‍ ദേശീയപാത എട്ടിലൂടെയും ഒന്നിലൂടെയും നഗരത്തില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞയാഴ്ച്ച ദേശീയ ഹരിത ട്രൈബ്യൂണല്‍ പുതിയ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അനുവധിക്കരുതെന്ന് ഉത്തരവിറക്കിയിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post