ശങ്കര്‍ പ്രതിമ അനാച്ഛാദനത്തില്‍നിന്നു മുഖ്യമന്ത്രി മാറിയത് സംഘാടകര്‍ ആവശ്യപ്പെട്ടിട്ടെന്ന് കെ സി ജോസഫ്: പ്രധാനമന്ത്രിയുടെ ഓഫീസിന് ജാഗ്രതക്കുറവുണ്ടായി

തിരുവനന്തപുരം: കൊല്ലത്തു നടന്ന ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദനത്തില്‍നിന്നു മുഖ്യമന്ത്രി വിട്ടുനിന്നത് സംഘാടകരുടെ ആവശ്യപ്രകാരമായിരുന്നെന്നു മന്ത്രി കെ സി ജോസഫ്. തിരുവനന്തപുരത്തു വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവം കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ജാഗ്രതക്കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്താല്‍ പ്രശ്‌നമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ടോ എന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ചോദിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയത് എന്തിനാണെന്നു വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കണം. സ്വകാര്യ പരിപാടിക്കു മുഖ്യമന്ത്രിയെ വിളിക്കണമെന്നില്ല. പക്ഷേ, ഇതു ക്ഷണിച്ച ശേഷം ഒഴിവാക്കുകയായിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നു പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി കത്തയച്ചിട്ടില്ല. രാജീവ് പ്രതാപ് റൂഡി പാര്‍ലമെന്റില്‍ പറഞ്ഞതു കള്ളമാണ്.

മുഖ്യമന്ത്രി മാറി നില്‍ക്കണമെന്ന് സംഘാടകരായ എസ്എന്‍ഡിപിയോഗം ആവര്‍ത്തിച്ച് ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയെ കൊച്ചിയില്‍ വച്ചു കണ്ടപ്പോള്‍ പ്രധാനമന്ത്രി ഇക്കാര്യം ചോദിച്ചതു പോലുമില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജാഗ്രതക്കുറവാണ് ഇതിലൂടെ വ്യക്തമാകുന്നത്. താന്‍ മുഖ്യമന്ത്രിക്കുവേണ്ടിയാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും കെ സി ജോസഫ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News