എയ്ഡ്‌സിനെ ചെറുക്കാന്‍ റബര്‍ രഹിത കോണ്ടവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞ; ഹൈഡ്രോജെല്ലില്‍ നിര്‍മിച്ച കോണ്ടം രോഗാണുക്കളെ ഇല്ലാതാക്കുമെന്ന് അവകാശവാദം

ഹൂസ്റ്റണ്‍: എയ്ഡ്‌സ് വ്യാപനം തടയാന്‍ ലാറ്റക്‌സ് രഹിത കോണ്ടം കണ്ടെത്തി ഇന്ത്യന്‍-അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. ഹൈഡ്രോജെല്ലിലുള്ള സൂപ്പര്‍ കോണ്ടങ്ങളാണ് ടെക്‌സസ് എ ആന്‍ഡ് എം സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്. എയ്ഡ്‌സ് രോഗാണുക്കളുടെ വ്യാപനം പൂര്‍ണമായും തടയുന്ന വിധമാണ് ഹൈഡ്രോജെല്‍ കോണ്ടങ്ങള്‍ പ്രവര്‍ത്തിക്കുകയെന്ന് ഗവേഷക സംഘത്തെ നയിച്ച മഹുവ ചൗധരി വ്യക്തമാക്കുന്നു.

സസ്യങ്ങളില്‍നിന്നു വികസിപ്പിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഇലാസ്റ്റിക് പോളിമെറാണ് കോണ്ടം നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന ഹൈഡ്രോജെല്‍. കോണ്ടാക്ട് ലെന്‍സുകള്‍ നിര്‍മിക്കാന്‍ നിലവില്‍ ഹൈഡ്രോജെല്‍ ഉപയോഗിക്കുന്നുണ്ട്. എച്ച്‌ഐവി ബാധ തടയുകയെന്നതിന് അപ്പുറം ലോകത്തുനിന്ന് എയ്ഡ്‌സ് രോഗം പൂര്‍ണമായും തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നു മഹുവ ചൗധരി പറയുന്നു.

ഇന്ത്യയില്‍ ജെനറ്റിക്‌സ്, ബയോ ഫിസിക്‌സ്, മോളിക്കുളാര്‍ ബയോളജി എന്നിവയില്‍ ഇന്ത്യയില്‍ ഉന്നതപഠനത്തിന് ശേഷമാണ് ചൗധരി അമേരിക്കയിലെ സര്‍വകലാശാലയില്‍ ചേര്‍ന്നത്. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുകയാണെങ്കില്‍ ഇത്തരം കോണ്ടങ്ങള്‍ക്കു വലിയ ചെലവു വരില്ലെന്നും മഹുവ ചൗധരി പറയുന്നു. പേറ്റന്റ് ലഭിക്കുന്ന മുറയ്ക്കായിരിക്കും ഹൈഡ്രോജെല്‍ കോണ്ടങ്ങള്‍ വിപണിയിലിറക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. 1981-ല്‍ എയ്ഡ്‌സ് രോഗം കണ്ടെത്തിയതു മുതല്‍ ലോകത്താകമാനം 3 കോടി 90 ലക്ഷം പേര്‍ എയ്ഡ്‌സ് മൂലം മരിച്ചിട്ടുണ്ടെന്നാണു കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News