പ്രതിമ വിവാദത്തില്‍ മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒത്തുകളിച്ചെന്നു കോടിയേരി; കേരള പഠന കോണ്‍ഗ്രസിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ആര്‍ ശങ്കര്‍ പ്രതിമ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒത്തുകളിച്ചെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിക്ക് ആര്‍എസ്എസിനോടു മൃദുസമീപനമാണുള്ളതെന്നും അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കോടിയേരി പറഞ്ഞു.

കേരളത്തില്‍ മുഖ്യമന്ത്രി ആര്‍എസ്എസിനെ കുറ്റപ്പെടുത്തുന്നില്ല. ഘര്‍വാപസിയില്‍ കേരളം ഒറ്റക്കേസുപോലും എടുത്തിട്ടില്ല. യുപി സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. ഇത് ഉമ്മന്‍ചാണ്ടിയുടെ ആര്‍എസ്എസിനോടുള്ള മൃദുസമീപനത്തിന്റെ ഭാഗമാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

ചടങ്ങില്‍ അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. ഡോ. ടി എം തോമസ് ഐസക് എംഎല്‍എ പങ്കെടുത്തു. പഠനകോണ്‍ഗ്രസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News