ചൈനയ്ക്കു കാനഡ ശുദ്ധവായു വില്‍ക്കുന്നു; അദ്ഭുതപ്പെടേണ്ട, മലിനീകരണത്തില്‍ ശ്വാസം മുട്ടുന്ന ചൈനയ്ക്കു കുപ്പി വായുവാങ്ങാതെ വഴിയില്ല

ബീജിംഗ്: ചൈനയില്‍ അനുദിനം വര്‍ധിക്കുന്ന വായുമലിനീകരണത്തിന് പരിഹാരവുമായി കാനഡ. മറ്റൊന്നുമല്ല കാനഡയുടെ പരിഹാരം, നമ്മുടെ നാട്ടില്‍ കുപ്പിയില്‍ വെള്ളം വാങ്ങാന്‍ കിട്ടുന്നതു പോലെ കാനഡ ചൈനയ്ക്കു കുപ്പിയില്‍ ശുദ്ധവായു നിറച്ചു നല്‍കും. ലോകത്തുതന്നെ മലിനീകരണ നിരക്കില്‍ അതിവേഗം കുതിക്കുന്ന ചൈനയ്ക്കു വേറെ വഴിയില്ലെന്നു പറയുകയാവും ശരി.

ഹോട്ടലിവല്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവരില്‍നിന്നു ശുദ്ധവായു ശ്വസിക്കാന്‍ ഒരു യുവാന്‍ ഈടാക്കിയതായി വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് കുപ്പി വായുവും തലക്കെട്ടുകളില്‍ നിറയുന്നത്. കനേഡിയന്‍ കമ്പനിയായ ‘വൈറ്റാലിറ്റി എയറാ’ണ് മലനിരകളില്‍നിന്നു ശേഖരിച്ച ശുദ്ധവായു കുപ്പികളിലാക്കി വില്‍ക്കുന്നത്. ഒരു കുപ്പി വായുവിന് 28 ഡോളര്‍ വരെ നല്‍കേണ്ടിവരും.

അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചൈനീസ് തലസ്ഥാനമായ ബീജിംഗില്‍ ഈ മാസം റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മലിനീകരണം പരിഹരിക്കുന്നതിനായി നഗരത്തിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിച്ചത് നിരവധി സ്‌കൂളുകളുടെയും കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിലയ്ക്കാനിടയാക്കുകയും ചെയ്തു.

കാനഡയിലെ ബാന്‍ഫ്, ലേക് ലൂയിസ് മേഖലകളിലെ മലനിരകളില്‍നിന്നുമുള്ള ശുദ്ധവായുവാണ് കമ്പനി ശേഖരിച്ചു കുപ്പിയിലാക്കുന്നത്. വൈറ്റാലിറ്റി എയറിന്റെ കുപ്പികളുടെ വില്‍പനയില്‍ വന്‍ ഉയര്‍ച്ചയുണ്ടായി. ‘പ്രീമിയം ഓക്‌സിജന്റെ ഒരു കുപ്പിക്കു വില 28 ഡോളറും ‘ബാന്‍ഫി’ന്റെ ഒരു കുപ്പിക്കു വില 24 ഡോളറുമാണ്. ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളായ ടവോബാവോയില്‍ ഇത്തരത്തിലെ വായുക്കുപ്പികള്‍ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. രണ്ടു മാസം മുമ്പാണ് വൈറ്റാലിറ്റി എയര്‍ ശുദ്ധവായു കുപ്പികള്‍ വിപണിയിലെത്തിച്ചത്. ആദ്യ ബാച്ചിലെ 500 കുപ്പികളും വിറ്റു കഴിഞ്ഞതിനാല്‍ അടുത്ത ബാച്ചിലെ 700 കുപ്പികള്‍ ചൈനയില്‍ ഉടന്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News