രണ്ടാം ചാന്ദ്രദൗത്യം അടുത്തവര്‍ഷം; 2019-ല്‍ ഇന്ത്യ സൂര്യനിലേക്കും; സൗര ദൗത്യം ആദിത്യ എല്‍ 1 എന്നറിയപ്പെടും

ദില്ലി: ചാന്ദ്രയാനിന്റെ രണ്ടാം ഘട്ടം അടുത്തവര്‍ഷം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്രസിംഗ് പാര്‍ലമെന്റില്‍. സൗര പര്യവേക്ഷണത്തിനുള്ള ആദിത്യ എല്‍ 1 ദൗത്യം 2019-ല്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഒരു ഓര്‍ബിറ്റില്‍നിന്നുകൊണ്ടു സൂര്യനെ പഠിക്കുന്നതായിരിക്കും ആദ്യത്യ എല്‍ 1. സൂര്യന്റെ പാളികളെക്കുറിച്ചു പഠിക്കാനുള്ള നിരവധി ഉപകരണങ്ങള്‍ ഉള്‍പ്പെട്ടതായിരിക്കും ദൗത്യം. 378.53 കോടിയാണ് സൗര ദൗത്യത്തിന് അനുമാനിക്കുന്ന ചെലവ്. ബഹിരാകാശ വിപണനരംഗത്ത് ഇന്ത്യ കാര്യമായ നേട്ടമുണ്ടാക്കുന്നതായും മന്ത്രി സഭയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News