മകന്റെ ജീവനെടുത്ത രാജവെമ്പാലയെ അച്ഛന്‍ നിലത്തടിച്ച് കൊന്നു; യൂട്യൂബില്‍ വൈറലായ വീഡിയോ ഒരാഴ്ചയ്ക്കിടെ കണ്ടത് ലക്ഷങ്ങള്‍

മകന്റെ മരണത്തിന് കാരണക്കാരനായ ഉഗ്രവിഷമുള്ള രാജവെമ്പാലയെ നിലത്തടിച്ചു കൊന്നു. മകന്റെ മരണത്തില്‍ മനം നൊന്ത അച്ഛന്‍ രാജവെമ്പാലയെ പിന്തുടര്‍ന്ന് കണ്ടെത്തി. മരത്തില്‍ വള്ളിപ്പടര്‍പ്പിനുള്ളില്‍നിന്നും വലിച്ച് പുറത്തിട്ടു. പാമ്പിന് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പ് വാലില്‍ തൂക്കി നിലത്തടിച്ചു. ഒന്നല്ല, നിരവധി തവണ.

ദൃശ്യങ്ങള്‍ പകര്‍ത്തിയ അജ്ഞാതന്‍ വീജിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തു. ഡിസംബര്‍ ഏഴിന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം ആറര ലക്ഷത്തിലധികം പേരാണ് കണ്ടത്. വീഡിയോ യൂട്യൂബില്‍ വൈറലായി. എന്നാല്‍ വീഡിയോയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ലൈവ് ലൈഫ് എന്ന അജ്ഞാത നാമത്തിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

യൂട്യൂബില്‍ വൈറലായ വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News