ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍; വേദി പ്രഖ്യാപനം ഉടന്‍; കോഴിക്കോടിന് സാധ്യത

തിരുവനന്തപുരം: ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍ നടത്താന്‍ മന്ത്രിസഭായോഗ തീരുമാനം. ഇക്കാര്യം ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷനെ കേരളം അറിയിക്കും. വേദി സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. കോഴിക്കോടിനാണ് സാധ്യത കൂടുതല്‍.

ഗോവയെ വേദിയാക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നെങ്കിലും അവരും പിന്‍വാങ്ങിയതോടെയാണ് വീണ്ടും കേരളത്തിന് അവസരമെത്തിയത്. മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍മാറിയതോടെ മേള കേരളത്തിന് അനുവദിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് ഫെഡറേഷന്‍ കത്തയച്ചിരുന്നു.

ആണ്‍ പെണ്‍ വിവേചനം പാടില്ലെന്ന് ഫെഡറേഷന് കായികമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര ആദ്യം പിന്‍മാറിയത്. ഇതോടെ എസ്എസ്എല്‍സി പരീക്ഷയും നിയമസഭാ തെരഞ്ഞെടുപ്പും വരുന്നതിനാല്‍ മേള നടത്താനാവില്ലെന്ന നിലപാടില്‍ നിന്ന് കേരളം പിന്‍വാങ്ങും.

2008ലാണ് കേരളം അവസാനമായി ദേശീയ സ്‌കൂള്‍ മീറ്റിന് ആതിഥേയരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here