ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു; നാലു മരണം; മരിച്ചത് കര്‍ണാടക തുംകൂര്‍ സ്വദേശികള്‍

കല്‍പറ്റ: ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍ പെട്ടു നാലു പേര്‍ മരിച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ മൂലഹള്ളയിലാണ് അപകടമുണ്ടായത്. മരിച്ചവര്‍ കര്‍ണാടകയിലെ തുംകൂര്‍ സ്വദേശികളാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അമിതവേഗമാണ് അപകടകാരണമെന്നു കരുതുന്നു. രാത്രികാല യാത്രാ നിരോധനമുള്ള റോഡിലാണ് അപകടമുണ്ടായത്. രാത്രിയില്‍ ചെക്‌പോസ്റ്റില്‍നിര്‍ത്തിയിട്ടിരുന്ന കാറും ലോറിയും യാത്ര തുടരാന്‍ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് അമിതവേഗത്തില്‍ സഞ്ചരിക്കുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നെന്നാണ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here