സ്പാനിഷ് പ്രധാനമന്ത്രിയുടെ മുഖത്തിടിച്ച് പതിനേഴുവയസുകാരന്‍; തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിലെ അക്രമത്തില്‍ മാരിയാനോ റജോയിയുടെ കണ്ണട പൊട്ടി; വീഡിയോ കാണാം

മാഡ്രിഡ്: അഴിമതിയാരോപിതനായ സ്പാനിഷ് പ്രധാനമന്ത്രി മാരിയാനോ റജോയിക്ക് നേരെ ഉപതെരഞ്ഞെടുപ്പു പ്രചാരണപരിപാടിക്കിടെ പതിനേഴുവയസുകാരന്റെ ആക്രമണം. വടക്കു പടിഞ്ഞാറന്‍ സ്‌പെയിനിലെ ഗലീഷ്യയില്‍ നടന്ന പ്രചാരണ പരിപാടിയിലാണ് പതിനേഴുവയസുകാരന്‍ റജോയിയുടെ മുഖത്തിടിച്ചത്. ഇടിയേറ്റു പ്രധാനമന്ത്രിയുടെ കണ്ണട തകര്‍ന്നു.

ഗലീഷ്യയിലെ പോണ്ടെവെഡ്ര നഗരത്തില്‍ വച്ചായിരുന്നു ആക്രമണമുണ്ടായത്. എതിര്‍ സ്ഥാനാര്‍ഥി പെഡ്രോ സാഞ്ചസുമായുള്ള സംവാദം അവസാനിച്ചതിനു പിന്നാലെയായിരുന്നു സംഭവം. അഴിമതി ആരോപണ വിധേയനായ റജോയി എന്തുകൊണ്ടു രാജിവച്ചില്ലെന്ന ചോദ്യം സാഞ്ചസ് ഉന്നയിച്ചിരുന്നു. ആക്രമണത്തില്‍ കണ്ണട തകര്‍ന്നതിനു പിന്നാലെ റജോയിയുടെ മുഖത്തും കഴുത്തിലും മുറിവിനു സമാനമായ പാടുകളുണ്ടായി. ചുവന്ന പാടുകളുമായി പ്രധാനമന്ത്രിയുടെ ചിത്രവുമായാണ് ഇന്നലെ സ്പാനിഷ് മാധ്യമങ്ങള്‍ പുറത്തിറങ്ങിയത്.

കറുത്ത ജാക്കറ്റ് ധരിച്ചുവന്നാണ് യുവാവ് അക്രമം നടത്തിയത്. ഇതിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരുവിവരങ്ങളോ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News