ആണ്‍കുട്ടികളും സാമൂഹിക വിരുദ്ധരും കാരണം പെണ്‍കുട്ടികള്‍ക്കു കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ജീവിക്കാനാവുന്നില്ല; ഹൈക്കോടതി ചീഫ് ജസ്റ്റിസിന് 444 വിദ്യാര്‍ഥിനികള്‍ അയച്ച പരാതിയുടെ പൂര്‍ണരൂപം

കോഴിക്കോട്: ആണ്‍കുട്ടികളുടെയും സാമൂഹിക വിരുദ്ധരുടെയും പീഡനം കാരണം കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്നില്ലെന്ന് വിദ്യാര്‍ഥിനികള്‍. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലാണ് 444 വിദ്യാര്‍ഥിനികള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. സൈ്വരജീവിതത്തിന് വിഘാതമാകുന്ന സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തടയാന്‍ നടപടികള്‍ സര്‍വകലാശാലയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നാണ് വിദ്യാര്‍ഥിനികളുടെ പരാതി.

leeter

വിവിധ വകുപ്പുകളിലായി ബിരുദാനന്തര കോഴ്‌സുകളിലും ഗവേഷണത്തിനുമായി നൂറുകണക്കിനു പെണ്‍കുട്ടികളാണ് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ പഠിക്കുന്നത്. സംസ്ഥാത്തിനകത്തുനിന്നും പുറത്തുനിന്നുള്ളവരും ഇവരിലുണ്ട്. കാമ്പസിനകത്ത് തങ്ങള്‍ എപ്പോഴും ലൈംഗിക പീഡനത്തിനിരയാകാവുന്ന സാഹചര്യമാണുള്ളതെന്നും ആണ്‍കുട്ടികളും കാമ്പസിനുള്ളില്‍ പുറത്തുനിന്നു വരുന്ന വരും ലൈംഗികച്ചുവയോടെ സംസാരിക്കുന്നെന്നുമാണ് പരാതിയില്‍ പറയുന്നത്.

ആദ്യം ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍വകലാശാല അധികാരികള്‍ക്കും പെണ്‍കുട്ടികള്‍ പരാതി നല്‍കിയിരുന്നു. നടപടിയുണ്ടായില്ല. തുടര്‍ന്നു, യുജിസിക്കും പരാതി നല്‍കി. ഈ പരാതിയും ഫയലില്‍ ഉറങ്ങുന്ന സാഹചര്യമാണുണ്ടായത്. അവസാന ആശ്രയമെന്ന നിലയിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പരാതി അയച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News