എയര്‍ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി മരിച്ചത് പാലക്കാട് സ്വദേശി; അന്വേഷണം തുടരുന്നുവെന്ന് എയര്‍ ഇന്ത്യ എംഡി

മുംബൈ: ഛത്രപതി ശിവാജി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി മരിച്ച സര്‍വ്വീസ് എഞ്ചിനീയര്‍ മലയാളി. പാലക്കാട് സ്വദേശി രവി സുബ്രഹ്മണ്യന്‍ (40) ആണ് കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ടത്.

റണ്‍വേയ്ക്കടുത്ത് നിര്‍ത്തിയിട്ടിരുന്ന എയര്‍ ഇന്ത്യ 319 വിമാനത്താവളത്തിന്റെ പ്രവര്‍ത്തിച്ചു തുടങ്ങിയ എഞ്ചിന്‍ സമീപത്തുകൂടി പോയ രവിയെ ഉള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. എഞ്ചിന്‍ ഭാഗത്തുകൂടിപോയ രവിയെ പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്നും ഇതിനിടെ എഞ്ചിന്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയായിരുന്നു. ബുധനാഴ്ച രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്. ടേക്ക് ഓഫിന് മുന്നോടിയായി പാര്‍ക്കിംഗ് ബേയില്‍ നിന്ന് പുറകോട്ട് എടുക്കുന്നതിനിടയിലാണ് എഞ്ചിനിലേക്ക് രവി വലിച്ചെടുക്കപ്പെട്ടത്. മൃതദേഹം ഛിന്നഭിന്നമായ അവസ്ഥയിലാണ്.

കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി മുംബൈയിലെ ഡോംബിവ്‌ലിയിലാണ് രവിയുടെ താമസം. 12 വര്‍ഷമായി എയര്‍ ഇന്ത്യയില്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നു.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ എംഡി അശ്വിനി ലോഹാനി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News