‘അവന്‍ പ്രകാശം പരത്തുന്ന ആണ്‍കുട്ടി; അത് ഒരു കൊച്ചുകുട്ടിയുടെ ഊര്‍ജം നിറയ്ക്കുന്നു’; സനൂപിനെ കുറിച്ച് മഞ്ജു

മാസ്റ്റര്‍ സനൂപിന്റെ അഭിനയത്തെയും കഴിവിനെയും പ്രശംസിച്ച് നടി മഞ്ജു വാര്യാര്‍.

‘അവന്‍ പ്രകാശം പരത്തുന്ന ആണ്‍കുട്ടിയാണ്. അത് നമ്മളിലേക്കും ഒരുകൊച്ചുകുട്ടിയുടെ ഊര്‍ജം നിറയ്ക്കുന്നു. ആ പ്രസരിപ്പാണ് ജോ ആന്റ് ദ് ബോയിയുടെ ജീവന്‍. ഒപ്പം അഭിനയിക്കുമ്പോള്‍ ചിലര്‍ നമുക്ക് വെല്ലുവിളികള്‍ തരും. സൂര്യപ്രകാശം കൂടുതല്‍ തളിര്‍ക്കാന്‍ ചെടികളെ പ്രചോദിപ്പിക്കുന്നതുപോലെയുള്ള അനുഭവമാണത്. അതിനെഓര്‍മിപ്പിക്കുന്ന കുഞ്ഞുമിന്നലാട്ടങ്ങളാണ് സനൂപില്‍ കാണാനായത്.’ മഞ്ജു പറയുന്നു.

ജോയും ആ ബോയിയും നിങ്ങളെ കാണാന്‍വരികയാണ് ഉടന്‍. ഞാനാണ് ജോ. ബോയ് നിങ്ങളുടെ പ്രിയപ്പെട്ട സനൂപ്. വീട്ടിലെ കുട്ടിയോടുള്ള സ്‌ന…

Posted by Manju Warrier on Wednesday, December 16, 2015

റോജിന്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ആനിമേറ്ററായ ജോവാന്‍ മേരി ജോണ്‍ എന്ന കേന്ദ്ര കഥാപാത്രത്തിന്റെയും അവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി വരുന്ന ക്രിസ് എന്ന ഒരു കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ലാലു അലക്‌സ്, പേളി മാണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

jo-and-boy-2

സംഗീതം രാഹുല്‍ സുബ്രഹ്മണ്യനാണ്. വരികള്‍ രചിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയും അനു എലിസബത്തും ചേര്‍ന്നാണ്. ഹരിഹരന്‍, സയോനാര, അരുണ്‍ അലട്ട്, കാവ്യ അജിത് തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News