സിനിമാ ടിക്കറ്റ് നിരക്ക് കൂടും; എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സമരം പിന്‍വലിച്ചു; ക്രിസ്തുമസ് റിലീസിന് തയ്യാറെടുത്ത് സിനിമകള്‍

കൊച്ചി: സംസ്ഥാനത്തെ എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സമരം പിന്‍വലിച്ചു. ക്ഷേമനിധി സെസ് മൂന്ന് രൂപയില്‍ നിന്നും അഞ്ചു രൂപയായി വര്‍ധിപ്പിക്കാനും തീരുമാനിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മഞ്ഞളാംകുഴി അലി എന്നിവരും സിനിമ സംഘടനാ പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

അഞ്ചു രൂപ സെസില്‍ നിന്ന് നിര്‍മാതാക്കളുടെ നിധിയിലേക്ക് രണ്ട് രൂപയും തിയേറ്റര്‍ ഉടമകള്‍ക്ക് ഒന്നര രൂപയും ക്ഷേമനിധിയിലേക്ക് ഒരു രൂപയും കെഎസ്എഫ്ഡിസിക്കും ചലച്ചിത്ര അക്കാദമിക്കും 25 പൈസവീതവും വകയിരുത്തും. ഇക്കാര്യം തീരുമാനമായതോടെ സിനിമാ ടിക്കറ്റില്‍ അഞ്ച് രൂപയുടെ വര്‍ധനയുണ്ടാകും.

അതേസമയം, തീരുമാനത്തില്‍ പ്രതിഷേധിച്ച് ക്ഷേമനിധി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ജി.സുരേഷ്‌കുമാര്‍ രാജിക്കൊരുങ്ങുകയാണ്. അവശ കലാകാരന്‍മാരുടെ ക്ഷേമനിധിക്കുള്ള വിഹിതം വെട്ടിച്ചുരുക്കിയതിലും മറ്റ് ചലച്ചിത്ര സംഘടനകള്‍ക്കും പ്രതിഷേധമുണ്ട്.

സെസില്‍ തങ്ങള്‍ക്കു വിഹിതമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തീയറ്റര്‍ ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. സമരം പിന്‍വലിച്ചതോടെ ക്രിസ്മസ് റിലീസുകള്‍ക്കു തിയേറ്റര്‍ ലഭിക്കുമെന്ന് ഉറപ്പായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News