കൊറിയന്‍ നടി കാംഗ് ദുരി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പൊലീസ്

ഇഞ്ചിയോണ്‍: കൊറിയന്‍ യുവനടി കാംഗ് ദുരിയെ ഫഌറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ചയാണ് കാംഗ് ദുരിയെ ഇഞ്ചിയോണിലെ സ്വന്തം ഫഌറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 22 കാരിയായ കാംഗ് ദുരിയുടെ ശരീരത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ മറ്റാരുടെയെങ്കിലും ഇടപെടല്‍ നടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കാംഗ് ദുരിയുടെ വീട്ടിലെത്തിയ സഹായിയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. താരത്തെ വിളിച്ചിട്ട് മറുപടിയൊന്നും കിട്ടാത്തതിനാല്‍ സഹായി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഫഌറ്റിന്റെ വാതില്‍ അകത്ത് നിന്നും പൂട്ടിയിരിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് കാംഗ് ദുരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സീരിയലിലും സിനിമയിലും അഭിനയിക്കുന്ന കാംഗ് ദുരി ദക്ഷിണ കൊറിയയിലെ പ്രശസ്തയായ ബ്രോഡ്കാസ്റ്റിങ് ജോക്കികളില്‍ ഒരാളാണ്. ആഫ്രിക്ക.കോം എന്ന വീഡിയോ ഷെയറിങ് വെബ്‌സൈറ്റിന് വേണ്ടിയാണ് ദുരി ജോലി ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel