അടിവസ്ത്രങ്ങള്‍ ധരിച്ച് സ്ത്രീകളുടെ ഫുട്‌ബോള്‍ ലീഗ് മാഞ്ചസ്റ്ററില്‍; ലൈംഗിക താല്‍പര്യത്തോടെയെന്ന് വിമര്‍ശനം; സ്ത്രീസമത്വത്തിന് വേണ്ടിയെന്ന് സംഘാടകര്‍

ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായാണ് ലാന്‍ഷറെ ഫുട്‌ബോള്‍ ലീഗ് സംഘടിപ്പിക്കുന്നത്. ആദ്യ സീസണ്‍ തന്നെ വിവാദത്തില്‍പ്പെട്ടുകഴിഞ്ഞു. പുറം വസ്ത്രങ്ങല്‍ ഇല്ലാതെ അടിവസ്ത്രങ്ങള്‍ അണിഞ്ഞാണ് സ്ത്രീകള്‍ ഫുട്‌ബോള്‍ കളിക്കാന്‍ ഇറങ്ങുന്നത്. ഇതാണ് വിമര്‍ശനത്തിനും വിവാദത്തിനും ഇടയാക്കിയത്.

football

ലൈംഗികത പ്രോത്സാഹിപ്പിക്കുന്നതാണ് ഫുട്‌ബോള്‍ ലീഗ് എന്നും സമൂഹത്തില്‍ ഇത് തെറ്റായ സന്ദേശം നല്‍കുമെന്നും ആണ് വിമര്‍ശകരുടെ നിലപാട്. വനിതാ ടീം ഫുട്‌ബോള്‍ പരിശീലകരാണ് പ്രധാന വിമര്‍ശകര്‍. യുവ വനിതകളെ അടിവസ്ത്രങ്ങള്‍ മാത്രം അണിയിച്ച് ഗ്രൗണ്ടില്‍ ഇറക്കുന്നത് ഫുട്‌ബോളിനെത്തന്നെ ദോഷകരമായി ബാധിക്കും. കളി കാണാന്‍ വരുന്ന പുരുഷന്മാര്‍ക്ക് ഇതില്‍ ശ്രദ്ധിക്കാനാവില്ലെന്നും ടീം കോച്ചുമാര്‍ പറയുന്നു.

football

എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെ ലാന്‍ഷറെ ഫുട്‌ബോള്‍ ലീഗ് സംഘാടകര്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല. ലിംഗസമത്വത്തിന് വേണ്ടിയുള്ള പ്രചരണമാണ് ലാന്‍ഷറെ ഫുട്‌ബോള്‍ ലീഗിന്റെ ഉദ്ദേശമെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു. വനിതാ ഫുട്‌ബോള്‍ മുഖധാരയിലെത്തിക്കുക എന്നതും ലക്ഷ്യമാണ്.

LFL

ടെന്നീസില്‍ ലഭിക്കുന്ന പരിഗണന പോലും വനിതാ ഫുട്‌ബോളിന് ലഭിക്കുന്നില്ല. അടിവസ്ത്രങ്ങള്‍ ധരിച്ചു പങ്കെടുക്കുന്നു എന്നതുകൊണ്ട് അവര്‍ മോഡലുകളല്ല, പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങള്‍ തന്നെയാണ് എന്നും സംഘാടകര്‍ പറയുന്നു.

ലാന്‍ഷറെ ഫുട്‌ബോള്‍ ലീഗിന്റെ പ്രഥമ പതിപ്പാണ് മാഞ്ചസ്റ്ററിലേത്. ലീഗ് വൈകാതെ ഡബ്ലിന്‍, ഹാംബര്‍ഗ്, ഫ്രാങ്ക്ഫര്‍ട്ട്, ബാര്‍സലോണ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here