വിലക്കിന് പിന്നില്‍ പ്രമുഖ നടനെന്ന് ഭാവന; പുറത്തുവന്നത് ഗോസിപ്പല്ല, സത്യം; വിലക്ക് കൂട്ടുകാരിക്കൊപ്പം നിന്നതിന്; മനസ് തുറന്ന് ഭാവന

മലയാളത്തിലെ പ്രമുഖ നടന്‍ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് നടി ഭാവന. അത് വെറുമൊരു ഗോസിപ്പല്ല, സത്യമാണെന്ന് ദേശീയ ദിനപത്രമായ ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞു. നടന്റെ ഇടപെടല്‍ കാരണം തന്റെ അവസരങ്ങള്‍ കുറഞ്ഞു. എന്നാല്‍ ഇത് അനുഗ്രഹമാവുകയാണ് ചെയ്തതെന്ന് ഭാവന പറയുന്നു.

ഒരിക്കല്‍ ഒരു കൂട്ടുകാരിക്ക് വേണ്ടി അവരുടെ പ്രതിസന്ധിഘട്ടങ്ങളില്‍ സഹായിക്കാമെന്നേറ്റു. അവര്‍ കടന്നു പോകുന്ന അവസ്ഥകളിലൂടെ ഭാവിയില്‍ തനിക്കും കടന്നുപോകേണ്ടതുണ്ടെന്ന ബോധ്യമുണ്ടായിരുന്നു. അവരോടൊപ്പം നിന്നത് കൊണ്ട് തന്റെ ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടായെന്നും ഭാവന പറയുന്നു.

എന്നാല്‍ പിന്നീടങ്ങോട്ട് മലയാളത്തിലെ പല പ്രൊജക്ടുകളും തനിക്ക് നഷ്ടപ്പെടുന്നതായി മനസിലായി. പക്ഷേ നഷ്ടപ്പെട്ട് പ്രൊജക്ടകളില്‍ പലതും ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. അതുകൊണ്ട് തന്നെ ഒഴിവാക്കലുകള്‍ അനുഗ്രഹമായിരുന്നെന്ന് തോന്നിയിട്ടുണ്ടെന്നും ഭാവന അഭിമുഖത്തില്‍ പറയുന്നു.

അവസരങ്ങള്‍ കുറയുന്നുണ്ടെങ്കിലും മലയാള സിനിമയില്‍ നിന്ന് അകന്നുനില്‍ക്കുന്നതായി തോന്നുന്നില്ല. ഈ വര്‍ഷവും രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചു. തന്റെ ഡിമാന്റുകള്‍ അംഗീകരിക്കുന്ന സംവിധായകരുടെ സിനിമകള്‍ മാത്രമേ ഇപ്പോള്‍ ചെയ്യുന്നുള്ളൂവെന്നും ഭാവന വ്യക്തമാക്കി.

ഹലോ നമസ്‌തേ, ആസിഫ് അലി ചിത്രം അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്നിവയാണ് ഭാവനയുടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News