കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍; ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ദില്ലിയില്‍

ദില്ലി: ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ഇന്ന് പ്രഖ്യാപിക്കും. ദില്ലിയില്‍ വച്ച് ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. ഇന്ന്
തന്നെ അദ്ദേഹം തിരുവനന്തപുരത്ത് ചുമതലയേല്‍ക്കുകയും ചെയ്യുമെന്നാണ് സൂചന.

ബുധനാഴ്ച ദില്ലിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. അധ്യക്ഷ സ്ഥാനത്തേക്ക് പാര്‍ട്ടി പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയുള്ള ഡോ. ബാലശങ്കറിന്റെ പേരും ഉയര്‍ന്നിരുന്നെങ്കിലും ആര്‍എസ്എസിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് കുമ്മനത്തിനെ തീരുമാനിച്ചത്.

കേന്ദ്ര സംസ്ഥാന നേതൃയോഗങ്ങളില്‍ ഭിന്നത രൂക്ഷമായതോടെയാണ് അന്തിമ തീരുമാനം അമിത് ഷായ്ക്ക് വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News