ഭിന്നശേഷിയുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്റെ ഇടപ്പെടല്‍; മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് ലിസി ജോസ്

പത്തനംതിട്ട: കോന്നി തണ്ണിതോട്ടില്‍ ഭിന്നശേഷിയുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്റെ ഇടപ്പെടല്‍. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് കമ്മിഷന്‍ അംഗം ലിസി ജോസ് ആവശ്യപ്പെട്ടു. നേരത്തെ പീപ്പിള്‍ വാര്‍ത്തയെ തുടര്‍ന്ന് വകുപ്പ് മന്ത്രി എംകെ മുനീര്‍ സാമൂഹ്യ ക്ഷേമവകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പ്രതികളെ രക്ഷിച്ച പോലിസ് നടപടിയില്‍ പ്രതിഷേധം ശക്തമാക്കുന്നു. സംഭവത്തില്‍ ഒരാളുടെ പേരില്‍ മാത്രമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ തന്നെ അഞ്ചിലധികം ആളുകള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി നിലനില്‍ക്കെ പ്രതികളെ രക്ഷപെടുത്താന്‍ പൊലീസ് ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം.

തണ്ണിത്തോട് സ്വദേശിയായ ഭിന്നശേഷിയുള്ള 26കാരിയെയാണ് അഞ്ചിലധികം പേര്‍ പീഡിപ്പിച്ചത്. അഞ്ചു വയസുകാരിയുടെ മാത്രം മാനസിക വളര്‍ച്ചയുള്ള യുവതിയെ നെല്ലിക്ക വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇവര്‍ പീഡിപ്പിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here