തിരുവനന്തപുരം: കുടില്‍കെട്ടി സമരത്തിനിടയില്‍ ആക്രം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മ സെക്രട്ടേറിയറ്റിന് മുന്നില്‍. പേരൂര്‍ക്കട മണ്ണാമ്മൂല ജി.പി നഗറില്‍ കുടില്‍കെട്ടി സമരത്തിനിടയിലാണ് സംഘര്‍ഷമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പൂജപ്പൂര സ്വദേശി അംബിക (48)യാണ് ആശുപത്രിയില്‍ നിന്നു പ്രതിഷേധവുമായി എത്തിയത്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരഗേറ്റിനു മുന്നില്‍ അംബിക കിടന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മ പറയുന്നു. നേരത്തെ തര്‍ക്കത്തെ തുടര്‍ന്ന് സമരം നടത്തിയിരുന്ന കുറച്ച് പേരെ ഇവിടെ നിന്ന് പുറത്താക്കിയിരുന്നു. ഇതിലൊരാളാണ് അംബിക. മറുവിഭാഗം നടത്തിയ കല്ലേറിനെ തുടര്‍ന്ന് ഓടിയ അംബികയെ സംഘം പിന്നാലെയെത്തി വെട്ടുകയായിരുന്നു.
പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ച അംബികയെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. എന്നാല്‍ സമരക്കാര്‍ അംബികയുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തുകയായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെത്തിയ അംബിക രക്തം വാര്‍ന്ന് അവശയായി റോഡില്‍ കിടന്നു. തുടര്‍ന്ന് പൊലീസെത്തിയാണ് അംബികയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് പേരെ അറസ്റ്റ് ചെയ്‌തെന്ന് പേരൂര്‍ക്കട എസ്‌ഐ അറിയിച്ചു.
ചിത്രത്തിന് കടപ്പാട്: മലയാള മനോരമ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here