കൂടുതല്‍ തവണ പ്രസവിക്കുന്ന ഹിന്ദു സ്ത്രീകള്‍ക്ക് ‘വീരപ്രസവിനി’ പുരസ്‌കാരം നല്‍കുമെന്ന് ആര്‍എസ്എസ് ബൈഠക്ക്; ക്ഷേത്ര പരിസരത്ത് നിന്ന് അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാനും തീരുമാനം

തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ തവണ പ്രസവിക്കുന്ന ഹിന്ദു സ്ത്രീകള്‍ക്ക് ‘വീരപ്രസവിനി’ പുരസ്‌കാരം നല്‍കാന്‍ ആര്‍എസ്എസ് തീരുമാനം. രണ്ടു ലക്ഷം രൂപ പുരസ്‌കാരമായി നല്‍കാനാണ് ആര്‍എസ്എസ് പദ്ധതി. സംസ്ഥാനത്തെ പ്രധാനക്ഷേത്രങ്ങളുടെ പരിസരത്ത് നിന്ന് ക്രിസ്ത്യന്‍-മുസ്ലീം കച്ചവടക്കാരെ ഒഴിപ്പിക്കാനും ആര്‍എസ്എസ് തീരുമാനമുണ്ട്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ നടന്ന ബൈഠക്കിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുരുവായൂര്‍, ശബരിമല, കാടാമ്പുഴ തുടങ്ങിയ ക്ഷേത്രപരിസരങ്ങളില്‍ അന്യമതസ്ഥരുണ്ട്. എന്തു വിലകൊടുത്തും ഇവരെ ഒഴിപ്പിക്കണം. അതിനായി ക്ഷേത്ര ഐശ്വര്യം നശിക്കുമെന്ന വികാരമുയര്‍ത്തി സമിതികള്‍ രൂപീകരിക്കണമെന്നും ബൈഠക്ക് നിര്‍ദേശിച്ചു. ക്ഷേത്രസംരക്ഷണ സമിതിക്കാണ് അഹിന്ദുക്കളെ ക്ഷേത്ര പരിസരങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള ചുമതല.

‘അഹിന്ദു’ക്കളുടെ ജനസംഖ്യാവര്‍ധനവ് ഇല്ലാതാക്കുന്നതിനായി ഉത്തരേന്ത്യയില്‍ രൂപീകരിച്ച ഹിന്ദു രക്ഷാജാഗ്രതാ സമിതിയുടെ മാതൃകയില്‍ കേരളത്തിലും പ്രവര്‍ത്തനം ആരംഭിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗൈനക്കോളജി ഡോക്ടര്‍മാരെയും വിവിധ ആശുപത്രി മാനേജര്‍മാരെയും ‘ബോധവാന്മാരാ’ക്കുന്നതിന് യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. ഇതിനായി ജെ.നന്ദകുമാറിനെയും ഡോ. നാരായണനെയും ചുമതലപ്പെടുത്തി.

കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ആശയപ്രചാരണങ്ങളും പാര്‍ട്ടി ഗ്രാമങ്ങളില്‍ നുഴഞ്ഞുകയറ്റവും നടത്തണം, വിദ്യാനികേതന്‍ സ്‌കൂളുകളില്‍ ശക്തമായ ശാഖാ പ്രവര്‍ത്തനം ആരംഭിക്കണം, കണ്ണൂരിലെ സ്വയംസേവകരുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് പഠിക്കണം, ഐഎഎസ്, ഐപിഎസ് വിഭാഗത്തില്‍ സംഘബോധമുള്ള കേരളത്തിലെ ഉദ്യോഗസ്ഥരുടെ ബൈഠക് വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News