കൊല്ലത്തെ ആര്‍എസ്പി പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്; തീരുമാനം ആര്‍എസ്പിയുടെ വലതുപക്ഷ വ്യതിയാനത്തില്‍ പ്രതിഷേധിച്ച്

കൊല്ലം: കൊല്ലത്തെ ആര്‍എസ്പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഐഎമ്മിലേക്ക്. ആര്‍എസ്പിയുടെ വലതുപക്ഷ വ്യതിയാനത്തില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്പി വിടുന്നതെന്നാണ് നേതാക്കള്‍ വ്യക്തമാക്കി. സംസ്ഥാന സമിതിയംഗം രഘൂത്തമന്‍ പിള്ളയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേരാന്‍ പോകുന്നത്. ഇതുസംബന്ധിച്ച് സിപിഐഎം സംസ്ഥാന നേതൃത്വം ചര്‍ച്ചകള്‍ നടത്തിയതായും രഘൂത്തമന്‍ പിളള വ്യക്തമാക്കി. കൊല്ലത്തെ ആറുപഞ്ചായത്തുകളില്‍ നിന്നുളള പ്രവര്‍ത്തകര്‍ തനിക്കൊപ്പം ഉണ്ടെന്നും രഘൂത്തമന്‍ പിളള മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News