കേന്ദ്ര നിര്‍ദ്ദേശങ്ങളോട് വഴങ്ങാത്ത പ്രതിപക്ഷ പാര്‍ട്ടികളെ ‘തീര്‍ക്കാനാണ്’ സിബിഐക്ക് ലഭിച്ചിരിക്കുന്ന സന്ദേശമെന്ന് കെജ്‌രിവാള്‍

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളോട് വഴങ്ങാത്ത പ്രതിപക്ഷ പാര്‍ട്ടികളെ ‘തീര്‍ക്കാനാണ്’ സിബിഐക്ക് ലഭിച്ചിരിക്കുന്ന സന്ദേശമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളേയും ലക്ഷ്യമിട്ടു നീങ്ങാന്‍ സിബിഐക്ക് കേന്ദ്രത്തിന്റെ സമ്മര്‍ദ്ദമുണ്ടെന്ന് സിബിഐയിലെ ഒരു ഉദ്യോഗസ്ഥന്‍ തന്നോട് വെളിപ്പെടുത്തിയതായി കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

ദില്ലി ക്രിക്കറ്റ് അസോസിയേഷനിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രാജിവച്ചില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ഫയലുകളുടെ പട്ടിക പുറത്തുവിട്ട കെജ്‌രിവാള്‍ ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയെ കുറിച്ചുള്ള അന്വേഷണത്തെ ജെയ്റ്റ്‌ലി എന്തിനാണ് ഭയപ്പെടുന്നതെന്നും ചോദിച്ചു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ജെയ്റ്റ്‌ലിയുടെ പേര് പരാമര്‍ശിക്കുന്ന ഫയലിനായാണ് സിബിഐ സെക്രട്ടേറിയറ്റില്‍ റെയ്ഡ് നടത്തിയതെന്ന് ആം ആദ്മി ആരോപിച്ചിരുന്നു.

അതേസമയം, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ബിജെപി എംപി കീര്‍ത്തി ആസാദിന്റെ നേതൃത്വത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News