സംഘഭീകരത സിനിമയോടും; ദില്‍വാലേയ്ക്കും ബജ്‌റാവോ മസ്താനിക്കുമെതിരെ യുവമോര്‍ച്ചയുടെ പ്രതിഷേധം; തിയറ്ററുകള്‍ അടിച്ചു തകര്‍ത്തു

പൂനെ: കിംഗ് ഖാന്‍ ചിത്രം ദില്‍വാലേയ്ക്കും രണ്‍വീര്‍സിംഗ് ചിത്രം ബജ്‌റാവോ മസ്താനിക്കെതിരെയും യുവമോര്‍ച്ചയുടെ പ്രതിഷേധം.

ജബല്‍പൂരിലാണ് ദില്‍വാലേയ്‌ക്കെതിരെ പ്രതിഷേധം നടത്തിയത്. പൂനെയിലാണ് ബജ്‌റാവോ മസ്താനിക്കെതിരെ പ്രതിഷേധം നടന്നത്. പ്രദര്‍ശനം ആരംഭിച്ചപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ തിയറ്ററിലേക്ക് ഇരച്ചുകയറുകയായിരുന്നു. ദില്‍വാലേയുടെ പോസ്റ്ററുകളും ബോര്‍ഡുകളും യുവമോര്‍ച്ച അടിച്ചുതകര്‍ത്തു.

പ്രതിഷേധത്തെ തുടര്‍ന്ന് ബജ്‌റാവോ മസ്താനിയുടെ മൂന്ന് ഷോകള്‍ റദ്ദാക്കി. ബജ്‌റാവോ പെഷവയുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകള്‍ ചിത്രത്തില്‍ തെറ്റായി നല്‍കിയിരിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം.

ഷാരൂഖും കജോളും മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് ദില്‍വാലെ. രോഹിത് ഷെട്ടിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്‍വീര്‍ സിംഗ്്, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ബജ്‌റാവോ മസ്താനി. സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here