നെറ്റ് ന്യൂട്രാലിറ്റി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ട്രായിക്ക് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ നല്‍കിയ പരാതിയെ മറികടക്കാന്‍ ‘സേവ് ഫ്രീ ബേസിക്ക്‌സ്’ ക്യാമ്പയിനുമായി ഫേസ്ബുക്ക് രംഗത്ത്. സൗജന്യ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്ന ഫ്രീ ബേസിക്ക്‌സ് ഇന്ത്യയില്‍ അപകടത്തിലാണെന്നും ഉപയോക്താക്കളുടെ പിന്തുണയില്ലെങ്കില്‍ ടെലകോം അതോറിറ്റി ഇത് നിരോധിച്ചേക്കുമെന്നുമുള്ള സന്ദേശമാണ് ഫേസ്ബുക്ക് നല്‍കുന്നത്.
ഈ സന്ദേശത്തില്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത പദ്ധതിയെ പിന്തുണച്ച് കൊണ്ട്് ടെലികോം അതോറിറ്റിക്ക് ഇമെയില്‍ അയക്കാനുള്ള പേജിലാണ് എത്തിച്ചേരുന്നത്. ഫ്രീ ബേസിക്‌സിനെ പിന്തുണക്കുന്ന തരത്തില്‍ കമ്പനി നേരത്തെ തയാറാക്കിവച്ചിരിക്കുന്ന സന്ദേശത്തോടൊപ്പം ഉപയോക്താക്കളുടെ പേര് കൂടി ചേര്‍ത്ത് ട്രായിക്ക് മെയില്‍ അയക്കാനുള്ള സജ്ജീകരണമാണ് ഇത്. ലോഗിന്‍ ചെയ്യുന്ന സമയത്താണ് ട്രായിക്ക് ഇമെയില്‍ അയക്കാനുമുള്ള നോട്ടിഫിക്കേഷന്‍ പലര്‍ക്കും ലഭ്യമാവുന്നത്. ഫ്രീ ബേസിക്ക്‌സ് സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിയാണെന്ന് തെറ്റിദ്ധരിച്ച് ഉപയോക്താക്കള്‍ ഇമെയില്‍ അയക്കുകയും ചെയ്യുന്നതോടെ കമ്പനിയുടെ ലക്ഷ്യം നടപ്പാകുന്നു. ഒരു വ്യക്തി മെയില്‍ അയച്ചാല്‍ അയാളുടെ ഫ്രണ്ട് ലിസ്റ്റിലുള്ളവര്‍ക്കും നോട്ടിഫിക്കേഷന്‍ പോകുന്ന രീതിയിലാണ് ഫേസ്ബുക്ക് ഇത് ക്രമീകരിച്ചിട്ടുള്ളത്.
ഇന്ത്യയില്‍ ഫ്രീ ബേസിക്ക്‌സിനെതിരെ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് കോടിക്കണക്കിന് ജനങ്ങളുടെ അടിസ്ഥാന ഇന്റര്‍നെറ്റ് അവകാശത്തെ ഹനിക്കുന്നതാണെന്നും ഫേസ്ബുക്ക് പറയുന്നു. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സമത്വം അല്ല വേണ്ടതെന്നും ഫ്രീ ബേസിക്സാണ് വേണ്ടതെന്ന് ഫേസ്ബുക്ക് പറയുന്നു.
ഇന്റര്‍നെറ്റ്. ഓര്‍ഗിന്റെ മറ്റൊരു രൂപമാണ് ഫ്രീ ബേസിക്‌സ്. ഇത് ഉപയോഗിക്കുന്നവര്‍ക്ക് ചില സൈറ്റുകള്‍ സൗജന്യമായി നല്‍കുന്നതാണ് പദ്ധതിഇന്റര്‍നെറ്റ് എന്നാല്‍ ഫേസ്ബുക്ക് ആണ് എന്നനിലയില്‍ ചുരുക്കാനുള്ള വന്‍നീക്കത്തിന്റെ ഭാഗമായാണ് ഈ ക്യാമ്പയിന്‍ നടക്കുന്നത്. റിലയന്‍സാണ് ഇന്ത്യയിലെ ഫ്രീ ബേസിക്‌സ് നല്‍കുന്ന സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here