മൗറീന്യോ പുറത്ത്; ഇവ അകത്ത് ?

ചെല്‍സി ടീമിന് കഴിഞ്ഞ കുറേ മണിക്കൂറുകളായി എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അമ്പരപ്പോടെ ഇരിക്കുകയാണ് ആരാധകര്‍. മൗറീന്യോയുടെ പുറത്താകലിന്റെ ഞെട്ടല്‍ മാറും മുന്‍പ് ഇപ്പോഴിതാ പുതിയ അഭ്യൂഹങ്ങള്‍ ലണ്ടന്‍ നഗരത്തെ ചുറ്റിപ്പറ്റി കേള്‍ക്കുന്നു.

ചെല്‍സിയുടെ സ്വകാര്യ അഹങ്കാരമായിരുന്ന ടീം ഡോക്ടര്‍ ഇവ കാര്‍നേറിയോയുടെ ചെല്‍സിയിലേക്കുള്ള നാടകീയ തിരിച്ചുവരവാണ് പുതിയ വാര്‍ത്ത. കക്ഷി ഇതിനായി ലണ്ടന്‍ സൗത്ത് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലില്‍ നടക്കുന്ന കേസ് പിന്‍വലിക്കാനൊരുങ്ങുന്നുവെന്നാണ് സൂചന. തന്റെ അനുവാദമില്ലാതെ മൈതാനത്ത് വീണുകിടന്ന കളിക്കാരനെ പരിശോധിക്കാന്‍ പോയതിനാണ് മൗറീന്യോയുമായി ഇവ ഉടക്കാന്‍ കാരണമായത്. ഇവ ടീം വിട്ട് പോയതോടെ ചെല്‍സിക്ക് കഷ്ടകാലം തുടങ്ങിയതെന്നാണ് പാപ്പരാസികളുടെ വാദം. തുടര്‍ തോല്‍വികളും, റിലിഗേഷന്‍ സൂണും ഇപ്പോള്‍ മൗവിന്റെ പുറത്താകലുമെല്ലാം കൂടി ആയപ്പോള്‍ പെണ്‍ശാപത്തില്‍ ചെല്‍സി ഉടമ അബ്രനോവിച്ചും വിശ്വസിച്ചു തുടങ്ങിയെന്നാണ് തോന്നുന്നത്. ഏതായാലും അധികം താമസമില്ലാതെ സുന്ദരി ഡോക്ടര്‍ ചെല്‍സിയുടെ ടീം ഡോക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News