ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും കത്രീന കൈഫും ബന്ധം വേര്‍പിരിയുകയാണെന്ന് ഗോസിപ്പ് മാധ്യമങ്ങള്‍. ഇരുവരുടെയും വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞെന്നും ഒരുമിച്ചാണ് താമസമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടയിലാണ് ഇരുവരും വേര്‍പിരിയാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.
ദീപിക പദുകോണുമായി രണ്‍ബീര്‍ കൂടുതല്‍ അടുത്തിടപഴകിയതാണ് കാരണമെന്നും ചില ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമാശ എന്ന ചിത്രത്തില്‍ പിണക്കമെല്ലാം മറന്ന് ദീപികയും രണ്‍ബീറും ഇഴചേര്‍ന്ന് അഭിനയിച്ചത് കത്രീനയെ ചൊടിപ്പിച്ചെന്നാണ് വാര്‍ത്തകള്‍. ദീപിക പറയാതെ താന്‍ വിവാഹം കഴിക്കില്ലെന്നും രണ്‍ബീര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നേരത്തെ ദീപികയും രണ്‍ബീറും കടുത്ത പ്രണയത്തിലായിരുന്നു. ഈ ബന്ധം തകര്‍ന്ന ശേഷമായിരുന്നു കത്രീനയുമായി രണ്‍ബീര്‍ അടുത്തത്.
നേരത്തെ തമാശയുടെ പ്രൊമോ റിലീസിംഗ് ചടങ്ങില്‍ വച്ച് രണ്‍ബീറും കത്രിനയും അടുത്തിടപഴകിയതും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിരുന്നു. ഇതിനെ തുടര്‍ന്ന് ബാന്ദ്രയിലെ പള്ളിയില്‍ വച്ച് കത്രീനാ കൈഫ് പൊട്ടിക്കരഞ്ഞ സംഭവവും ബോളിവുഡില്‍ ചര്‍ച്ചയായിരുന്നു. രണ്‍ബീറുമായുള്ള പ്രശ്നങ്ങളാണ് കത്രീനയെ അലട്ടുന്നതെന്ന് അന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here