ചെന്നിത്തലയുടെ ദില്ലി കത്ത്: ഉറവിടം കണ്ടെത്താന്‍ സമഗ്രാന്വേഷണം നടത്തണമെന്ന് കെപിസിസി; അന്വേഷണം ആവശ്യപ്പെട്ടത് ചെന്നിത്തലയെ വിശ്വാസത്തിലെടുത്തെന്നും വിഎം സുധീരന്‍

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ കത്തിന്റെ ഉറവിടം കണ്ടെത്താന്‍ സമഗ്രാന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. കാര്യങ്ങള്‍ പുറത്തുവരണം. കത്തിന്റെ ഉറവിടം കണ്ടുപിടിക്കേണ്ടത് അനിവാര്യമാണ്. ജനങ്ങള്‍ക്ക് ബോധ്യമാകുന്ന രീതിയിലുള്ള അന്വേഷണമാണ് വേണ്ടത് എന്നും വിഎം സുധീരന്‍ പറഞ്ഞു.

കത്തിന്റെ കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണ് എന്നും വിഎം സുധീരന്‍ പറഞ്ഞു. കത്തയച്ചു എന്നത് ഗൗരവത്തോടെ കാണുന്നു. കത്തിന്റെ ഉറവിടം കണ്ടെത്തട്ടെ. ഏത് തരത്തിലുള്ള അന്വേഷണമാണ് വേണ്ടത് എന്ന് കെപിസിസി പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനം എടുക്കാമെന്നും സുധീരന്‍ പറഞ്ഞു.

ഉചിതമായ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിട്ടില്ല എന്നാണ് രമേശ് ചെന്നിത്തല അറിയിച്ചത് എന്നും വിഎം സുധീരന്‍ പറഞ്ഞു. ചെന്നിത്തല ഉത്തരവാദിത്തപ്പെട്ട നേതാവാണ്. അവിശ്വസിക്കേണ്ട കാര്യമില്ല എന്നും വിഎം സുധീരന്‍ പറഞ്ഞു.

രമേശിനെ വിശ്വാസത്തില്‍ എടുത്തുകൊണ്ടാണ് അന്വേഷണം നടത്തണമെന്ന് കെപിസിസി ആവശ്യപ്പെട്ടത് എന്നും വിഎം സുധീരന്‍ പറഞ്ഞു. കെപിസിസി യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു വിഎം സുധീരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News