സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് രാജ്യസഭയില്‍ കെകെ രാഗേഷ് എംപി; ഭീമമായ ഫീസ് കാരണം സാമ്പത്തിക പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നില്ലെന്നും രാഗേഷ്

ദില്ലി: സ്വാശ്രയ ഫ്രൊഫഷണല്‍ കോജുകളിലെ ഫീസ് വര്‍ധനയും അഡ്മിഷന്‍ നടപടിക്രമങ്ങളും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കെകെ രാഗേഷ് എംപി. രാജ്യസഭയില്‍ ആണ് കെകെ രാഗേഷ് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍ 45 ശതമാനം മുതല്‍ 50 ശതമാനം വരെയുള്ള സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഭീമമായ പ്രവേശന ഫീസ് കാരണം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രവേശനം സാധ്യമാകുന്നില്ലെന്നും രാഗേഷ് എംപി രാജ്യസഭയില്‍ ഉന്നയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel