കത്ത് ചെന്നിത്തലയുടേത് തന്നെ; കത്ത് കിട്ടിയെന്ന് ഹൈക്കമാന്‍ഡിന്റെ സ്ഥിരീകരണം

ദില്ലി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി കത്തയച്ചത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെ. ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. രമേശ് ചെന്നിത്തലയുടെ ഇമെയിലില്‍ നിന്ന് ആദ്യം ഹൈക്കമാന്‍ഡിന് കത്ത് ലഭിച്ചു. തുടര്‍ന്ന് പിന്നാലെയാണ് അയച്ച കത്ത് കിട്ടിയത്.

കത്തിന്റെ ഉള്ളടക്കം പരിശോധിച്ചുവരുന്നതായി ഹൈക്കമാന്‍ഡ് വ്യക്തമാക്കി. രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ച കത്ത് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതില്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കാണെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കത്ത് അയച്ചിട്ടില്ല എന്ന നിലപാടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ രമേശ് ചെന്നിത്തല സ്വീകരിച്ചത്. സംഭവത്തില്‍ സമഗ്രാന്വേഷണം കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News