മൈക്രോഫിനാന്‍സ് തട്ടിപ്പ് ഗൗരവമേറിയതെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റലി; തട്ടിപ്പ് അന്വേഷിക്കണമെന്ന് ലോക്‌സഭയില്‍ എ സമ്പത്ത്

ദില്ലി: കേരളത്തില്‍ അടക്കം നടന്ന മൈക്രോഫിനാന്‍സ് തട്ടിപ്പ് ഗൗരവമേറിയതെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ജയറ്റ്‌ലി. ധനകാര്യ കൂടിയാലോചന സമിതിയില്‍ വിഷയം ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു ജയറ്റലിയുടെ മറുപടി. മൈക്രോഫിനാന്‍സിന്റെ പേരില്‍ നടന്ന തട്ടിപ്പ് അന്വേഷിക്കണമെന്ന് എ സമ്പത്ത് എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളുടെ ഫീസ് വര്‍ദ്ധനയിലും പ്രവേശന നടപടികളും നിയന്ത്രിക്കണമെന്ന് രാഗേഷ് എംപി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് വര്‍ധിച്ച വരുന്ന മൈക്രോഫിനാന്‍സ് തട്ടിപ്പുകള്‍ ചര്‍ച്ച ചെയ്യണമെന്ന എ സമ്പത്ത് എംപിയുടെ അടിയന്തര പ്രമേയ നോട്ടിസ് ഇന്നലെ സ്പീക്കര്‍ സുമിത്രാ മഹാജന്‍ തള്ളി. സഭ ആരംഭിക്കുന്നതിന് മുമ്പ് ചേര്‍ന്ന ധനകാര്യ സമിതി കൂടിയാലോചന യോഗത്തില്‍ ധനകാര്യ മന്ത്രി അരുണ്‍ജയറ്റ്‌ലി മുമ്പാകെ സമ്പത്ത് എംപി വിഷയം ഉന്നയിച്ചു. ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെങ്കില്‍ അത് ഗൗരവകരമായി പരിശോധിക്കേണ്ട വിഷയമാണെന്ന് മറുപടി നല്‍കിയതായി സമ്പത്ത് എംപി അറിയിച്ചു.

ലോകസഭില്‍ സബ്മിഷനായും എ സമ്പത്ത് എംപി വിഷയം അവതരിപ്പിച്ചു. അടുത്ത ആഴ്ച്ചത്തെ ലോകസഭയിലെ പരിഗണനാ പട്ടികയില്‍ മൈക്രോഫിനാന്‍സ് തട്ടിപ്പ് വിഷയം ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ ഭീമമായ ഫീസ് സാമ്പത്തികമായി പിന്നോക്കമുള്ള കുട്ടികള്‍ക്ക് ഭീഷണിയാകുന്നെന്ന് കെകെ രാഗേഷ് എംപി രാജ്യസഭയില്‍ ഉന്നയിച്ചു. ഫീസ് നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും രാഗേഷ് എംപി ആവശ്യപ്പെട്ടു.

വിവിധ വിഷയങ്ങളില്‍ ലോകസഭയും രാജ്യസഭയും ഇന്നും പ്രക്ഷുബ്ധമായി. അരുണാചലിലെ സംഭവവികാസങ്ങളുടെ പേരില്‍ ഇരുസഭകളും ബഹളത്തില്‍ മുങ്ങി. അരുണാചലിലെ ഭരണപ്രതിസന്ധിക്ക് കേന്ദ്രസര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് എംപിമാര്‍ ആരോപിച്ചു. ഡിഡിസിഎ അഴിമതിയില്‍ ധനമന്ത്രി അരുണ്‍ജയ്റ്റലി രാജി വച്ച് അന്വേഷണം നേരിടണെമന്ന് ആവശ്യപ്പെട്ടത് ഇരുസഭകളിലും ബഹളത്തില്‍ കലാശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News