ദില്ലിയിലെത്തിയത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക്; കത്തിനെക്കുറിച്ച് പറയാനുള്ളത് കെപിസിസി യോഗത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് ചെന്നിത്തല

ദില്ലി: ദില്ലിയിലെത്തിയത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കല്ലെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിവാദ കത്തിനെക്കുറിച്ച് പറയാനുള്ളത് കെപിസിസി യോഗത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അക്കാര്യങ്ങള്‍ പുറത്തുപറയാന്‍ താല്‍പര്യമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

താന്‍ കത്ത് അയച്ചിട്ടില്ലെന്ന് ചെന്നിത്തല ആവര്‍ത്തിച്ച് പറയുന്നതിനിടെ കത്ത് കിട്ടിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രഹസ്യമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പരസ്യമായ പ്രതികരണം നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

വിവാദ കത്ത് പുറത്തു വന്നതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ മൂര്‍ച്ഛിച്ച ഗ്രൂപ്പ് യുദ്ധം എങ്ങനെ തണുപ്പിക്കും എന്നതാണ് ദേശീയ നേതൃത്വം ആലോചിക്കുന്നത്. കേരളത്തിലെ വിഷയങ്ങള്‍ ഗൗരവമായി കാണുന്ന ഹൈക്കമാന്റ് 22ന് നടക്കുന്ന യോഗത്തില്‍ പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും.

അതേസമയം, വിവാദങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശമായിരിക്കും ഹൈക്കമാന്റ് ചെന്നിത്തലയ്ക്ക് നല്‍കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News