മുഴുനീള ഹാസ്യചിത്രവുമായി ഫഹദ്; മണ്‍സൂണ്‍ മാംഗോസിന്റെ ട്രെയ്‌ലര്‍ കാണാം

ഫഹദ് ഫാസില്‍ നായകനായി എത്തുന്ന മണ്‍സൂണ്‍ മാംഗോസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ‘അക്കരക്കാഴ്ചകളു’ടെ സംവിധായകന്‍ എബി വര്‍ഗീസ് ആദ്യമായി ഒരുക്കുന്ന ചിത്രമാണ് മണ്‍സൂണ്‍ മാംഗോസ്. എ.ബി.സി.ഡി എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയ നവീന്‍ ഭാസ്‌കറാണ് സംഭാഷണം. എബി വര്‍ഗീസും മഠ് ഗ്രബ്ബും നവീനും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.

ഐശ്വര്യ മേനോന്‍ എന്ന പുതുമുഖമാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം വിജയ് റാസും ഫഹദിനൊപ്പം പ്രധാന വേഷത്തിലെത്തുന്നു. നന്ദു, അംബിക, വിനയ് ഫോര്‍ട്ട്, ടൊവിനോ തോമസ്, ജേക്കബ് ഗ്രിഗറി, സഞ്ജു ശിവറാം, തമ്പി ആന്റണി തുടങ്ങിയവര്‍ മറ്റുവേഷങ്ങളിലെത്തുന്നു. കായല്‍ ഫിലീംസിന്റെ ബാനറില്‍ തമ്പി ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 15ന് ചിത്രം റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News