വിവാഹത്തിന് മുന്‍പ് ഭര്‍ത്താവ് പറഞ്ഞ കള്ളത്തരങ്ങളാണ് തങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിക്കാന്‍ കാരണമായതെന്ന് രചന നാരായണന്‍കുട്ടി. വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവ് കള്ളങ്ങള്‍ പറഞ്ഞത്. വിവാഹ ശേഷം മാത്രമാണ് പറഞ്ഞതെല്ലാം കള്ളമാണെന്ന് അറിഞ്ഞതെന്ന് രചന പറയുന്നു. 19 ദിവസം മാത്രമായിരുന്നു തന്റെ ദാമ്പത്യ ജീവിതത്തിന്റെ ആയുസെന്നും രചന പറഞ്ഞു.
അധ്യാപികയായ ശേഷമായിരുന്നു വിവാഹം. ആലോചിച്ച് തീരുമാനിച്ച വിവാഹമായിരുന്നെങ്കിലും ഭര്‍ത്താവിനെ അറിഞ്ഞ വിവരങ്ങള്‍ പലതും തെറ്റായിരുന്നുവെന്ന് വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ രചന പറയുന്നു. 2012ലാണ് വിവാഹമോചനത്തിനായി രചന കേസ് ഫയല്‍ ചെയ്തത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് രചന കോടതിയെ സമീപിച്ചത്.
സിനിമയില്‍ ഹരിശ്രീ കുറിച്ചത് എംടിയുടെ ചിത്രത്തിലൂടെയായതില്‍ സന്തോഷമുണ്ട്. അതിനുശേഷമാണ് അഭിനയത്തോട് ഏറെ ഇഷ്ടം തോന്നി തുടങ്ങിയത്. വ്യാസ എന്‍എസ്എസ് കോളജില്‍ നിന്ന് ബിഎയും എംഎയും എടുത്തത് ഇംഗ്ലീഷിലായിരുന്നു. ആ സമയത്താണ് ദുബൈ റേഡിയോയില്‍ റേഡിയോ ജോക്കിയുടെ പോസ്റ്റിലേക്ക് അപേക്ഷ അയയ്ക്കുന്നത്. അത് കിട്ടിയതോടെ കരിയര്‍ ഒരു അപ്രതീക്ഷിത മേഖലയിലായി. റേഡിയോ മാങ്കോയിലെ ബ്രേക്ക്ഫാസ്റ്റ് ഷോ ആര്‍ജെ എന്ന നിലയില്‍ അംഗീകാരം നേടി തന്നെന്നും രചന പറയുന്നു.
പേരിടാത്ത മമ്മൂട്ടി ചിത്രവും, അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി എന്ന ഇന്ദ്രജിത്ത് ചിത്രവും ഉള്‍പ്പെടെ നിരവധി ചിത്രങ്ങളുടെ തിരക്കുകളിലാണ് രചന ഇപ്പോള്‍.
Get real time update about this post categories directly on your device, subscribe now.
Discussion about this post