ശ്രീനാരായണ ഗുരുവിനെ ജാതിയുടെ വക്താവാക്കാന്‍ ആരും ശ്രമിക്കരുതെന്ന് വിഎസ്; ബഹ്‌റിനില്‍ വന്‍സ്വീകരണങ്ങളേറ്റ് വാങ്ങി ജനനായകന്‍; ആവേശത്തോടെ പ്രവാസി മലയാളികള്‍

മനാമ: ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ചിലര്‍ വളച്ചൊടിച്ച് സ്വന്തം കാര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ജാതി വ്യവസ്ഥയെ ഇല്ലായ്മ ചെയ്യുന്ന വിധം കരുത്തുറ്റ കര്‍മങ്ങളാണ് ഗുരു അനുഷ്ഠിച്ചത്. അങ്ങനെയുള്ള ഗുരുവിനെ ഏതെങ്കിലും ജാതിയുടെ വക്താവാക്കാന്‍ ആരും ശ്രമിക്കരുതെന്നും വിഎസ് ആവശ്യപ്പെട്ടു. ബഹ്‌റിന്‍ ശ്രീനാരായണ കള്‍ചറല്‍ സൊസൈറ്റിയുടെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.എസിനെ കാണാനും പ്രസംഗം കേള്‍ക്കാനും പതിനായികക്കണക്കിന് പ്രവാസി മലയാളികളാണ് പരിപാടിക്കെത്തിയത്.

ഇന്നലെ രാവിലെ 11 മണിക്കാണ് വിഎസ് തിരുവനന്തപുരത്തു നിന്നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്‌റിനിലെത്തിയത്. വിഎസിനൊപ്പം മകന്‍ അരുണ്‍ കുമാറും പേഴ്‌സണല്‍ സെക്രട്ടറി വിനോദും ഗണ്‍മാന്‍ കുഞ്ഞിക്കണ്ണനുമുണ്ട്. വിഎസിനെ കാണാന്‍ സൗദി, കുവൈത്ത്, യു.എ.ഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും ബഹ്‌റിനിലെത്തിയിരുന്നു.

ഇന്ന് വൈകുന്നേരം ബഹ്‌റിന്‍ കേരളീയ സമാജവും പ്രതിഭയും സംയുക്തമായി സമാജത്തില്‍ വച്ച് വിഎസിന് സ്വീകരണം നല്‍കും. രണ്ടു ദിവസത്തെ സന്ദര്‍ശത്തിന് ശേഷം ഞായറാഴ്ച പുലര്‍ച്ചെ ഗള്‍ഫ് എയറില്‍ വിഎസ് നാട്ടിലേക്ക് മടങ്ങും.

18.12.15 @ BAHRAIN

Posted by Bahrain Comrades on Friday, December 18, 2015

ആദ്യമായി ഒരു ഗൾഫ്‌ രാജ്യം സന്ദർശിക്കുന്ന വിപ്ലവ സൂര്യന് ജനനായകൻ VSനു ബഹറൈനിൽ ആവേശം നിറഞ്ഞ സ്വാഗതം…ചുവന്ന കേരളത്തിലായാലും അറബി നാട്ടിലായാലും വി.എസ്…. അതൊരു വികാരവും ആവേശവുമാണ്

Posted by Bahrain Comrades on Friday, December 18, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News