ധ്യാന്‍ ശ്രീനിവാസനും നമിതാ പ്രമോദും പ്രധാനവേഷങ്ങളിലെത്തുന്ന അടി കപ്യാരേ കൂട്ടമണിയുടെ ഓഡിയോ ലോഞ്ചിംഗ് ഇന്ന്. ചടങ്ങിന്റെ ഭാഗമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ ക്ഷണക്കത്തും സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പോലെയാണ് ക്ഷണക്കത്ത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ സാന്ദ്രാ തോമസാണ് ക്ഷണക്കത്ത് പുറത്തുവിട്ടത്.
Carnival Motion Pictures & Friday Film House invites all for the Music & Trailer Launch of Adi Kapyare Kootamani at LuLu Mall, Kochi, India at 4.30 PM on 19 December, 2015.
Posted by Adi Kapyare Kootamani on Friday, December 18, 2015
ഇന്ന് വൈകുന്നേരം 4.30ന് കൊച്ചി ലുലു മാളിലാണ് ലോഞ്ചിംഗ് ചടങ്ങുകള്‍ നടക്കുന്നത്. ധ്യാന്‍, നമിത, അജു വര്‍ഗീസ്, മുകേഷ്, നീരജ് മാധവ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനു മഞ്ജിത് ആണ് ഗാനരചിതാവ്. ജോണ്‍ വര്‍ഗീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ സാന്ദ്രാ തോമസും വിജയ് ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 25ന് ചിത്രം റിലീസ് ചെയ്യും.
ഫാദര്‍ ആല്‍ഫ്രഡ് എന്ന വൈദികന്റെ വേഷത്തില്‍ മുകേഷും ചിത്രത്തിലെത്തുന്നുണ്ട്. ആദ്യമായാണ് മുകേഷ് വൈദിക വേഷത്തില്‍ എത്തുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post