‘പ്രിയപ്പെട്ട രാജേട്ടാ…ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു പൊലീസുകാരന്റെ ഭാര്യയാണ് ഞാന്‍’ ഇംപോസിഷന്‍ വിവാദത്തില്‍ ഹൈക്കോടതി ജഡ്ജിക്ക് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ കത്ത്

കൊച്ചി: പൊലീസുകാരനെ കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ എഴുതിയതെന്ന പേരില്‍ പ്രചരിക്കുന്ന കത്ത് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

പ്രിയപ്പെട്ട രാജേട്ടാ എന്ന വിളിയോടെയാണ് കത്ത് ആരംഭിക്കുന്നത്. ‘അങ്ങേയ്ക്കും ഭാര്യയ്ക്കും സുഖമല്ലേ? ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു പോലീസുകാരന്റെ ഭാര്യയാണു ഞാന്‍. പൊലീസുകാരുടെ കുടുംബത്തിനും മനുഷ്യാവകാശങ്ങളും അത്മാഭിമാനവും ഉണ്ടെന്നു ചേട്ടനെ ഓര്‍മപ്പെടുത്തുന്നു. ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യുന്ന ഭര്‍ത്താക്കന്‍മാരെ അച്ചടക്കത്തിന്റെ പേരില്‍ ചേട്ടന്‍ അപമാനിക്കരുത്.’ ചേച്ചി ഇനി ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഞങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കാന്‍ ചേട്ടന്‍ പറയണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ട് കത്ത് അവസാനിക്കുന്നത്. സൗമ്യ രഘു എന്ന പേരിലാണ് കത്ത് പ്രചരിക്കുന്നത്.

തൃപ്പൂണിത്തുറ അമ്പലത്തില്‍വച്ച് തന്നോട് അപമര്യാദായി പെരുമാറി എന്നാരോപിച്ച് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഡി രാജന്‍ ആണ് രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കെതിരേ നടപടിയെടുത്തത്. ജഡ്ജിയെ ചേട്ടന്‍ എന്നു വിളിച്ചതിനാണു നടപടിയെടുത്തതെന്ന് പൊലീസുകാര്‍ പറയുന്നു. ഒരു ദിവസം മുഴുവന്‍ കോടതിയിലിരുത്തിയ ഉദ്യോഗസ്ഥരെ ഇംപോസിഷന്‍ എഴുതിപ്പിച്ച ശേഷമാണ് വിട്ടയച്ചത്.
കത്തിന്റെ പൂര്‍ണ്ണരൂപം താഴെ

പ്രിയപ്പെട്ട രാജേട്ടാ,

അങ്ങേയ്ക്കും ഭാര്യയ്ക്കും സുഖംതന്നെയല്ലേ. ഞാന്‍ ഒരു പോലീസുകാരന്റെ ഭാര്യയാണ് ചേട്ടാ. ജീവനും ജോലിയ്ക്കും യാതൊരു ഉറപ്പും ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു പോലീസുകാരന്റെ ഭാര്യ. ഷാജിസാര്‍ ആത്മഹത്യചെയ്തത് അതിന് ഉദാഹരമാണ്. ഞങ്ങള്‍ പോലീസുകാരുടെ കുടുംബത്തിന് മനുഷ്യാവകാശങ്ങളും ആത്മാഭിമാനങ്ങളും ഉണ്ട്. ജീവിക്കാന്‍വേണ്ടി ജോലിചെയ്യുന്ന ഞങ്ങളുടെ ഭര്‍ത്താക്കന്‍മാരെ അച്ചടക്കത്തിന്റെ പേരില്‍ അപമാനിക്കല്ലേ ചേട്ടാ. ചേച്ചി ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കാന്‍ പറയണം ചേട്ടാ..കാരണം ഞങ്ങള്‍ക്ക് ദൈവം മാത്രമേ സഹായത്തിനുള്ളു ചേട്ടാ..

സ്‌നേഹപൂവ്വം
സൗമ്യ രഘു

D624D339-F693-4576-A38C-056072208FF8_(1)_1

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News