പെട്രോള്‍ വില കുറയ്ക്കാന്‍ ആവശ്യപ്പെടുന്ന കൈരളി ന്യൂസ് ഓണ്‍ലൈന്‍ കാമ്പയിനില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം; സെല്‍ഫികളിലൂടെ കാമ്പയിന് പിന്തുണ അറിയിക്കൂ

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില വലിയതോതില്‍ കുറഞ്ഞിട്ടും ഇന്ത്യയില്‍ മാത്രം പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കു വില കൂടുകയാണ്. ഇന്ധനവില കുറയ്ക്കണം എന്നാവശ്യപ്പെട്ടുള്ള കൈരളി ന്യൂസ് ഓണ്‍ലൈന്‍ കാമ്പയിനില്‍ വായനക്കാര്‍ക്കും പങ്കാളികളാകാം. ഇന്ധന വില കുറയ്ക്കണം എന്ന ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എത്തിക്കുക എന്നതാണ് #ReducePetrolPricePM കാമ്പയിന്റെ ലക്ഷ്യം. ഇന്ധന വില കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സെല്‍ഫിക വീഡിയോകളിലൂടെയാണ് വായനക്കാര്‍ക്കു കാമ്പയിനില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുന്നത്. ഹാഷ് ടാഗ് പ്രചരിപ്പിക്കുന്നതിനൊപ്പം ഈ സെല്‍ഫികളും പ്രധാനമന്ത്രിക്കു കൈമാറും. തെരഞ്ഞെടുക്കുപ്പെടുന്ന സെല്‍ഫികള്‍ പീപ്പിള്‍ ടിവിയില്‍ സംപ്രേഷണം ചെയ്യും.

fb.com/ReducePetrolPricePM എന്ന ഫേസ്ബുക്ക് പേജിലേക്കാണ് സെല്‍ഫികള്‍ അയയ്‌ക്കേണ്ടത്. ഇവ പരിശോധിച്ച ശേഷം പേജില്‍ പോസ്റ്റ് ചെയ്യും. ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില കുറയ്ക്കണമെന്ന ഉള്ളടക്കത്തില്‍ ചുരുങ്ങിയ സമയദൈര്‍ഘ്യത്തില്‍ എടുത്ത സെല്‍ഫികളാണ് അയയ്‌ക്കേണ്ടത്. ട്വിറ്ററില്‍ #ReducePetrolPricePM എന്ന ഹാഷ് ടാഗിലും സെല്‍ഫികള്‍ അയയ്ക്കാം.

ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് #ReducePetrolPricePM കാമ്പയിന്‍; പ്രധാനമന്ത്രിക്ക് സന്ദേശമെത്തിക്കാന്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here